ലക്‌നൗ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്കാ ഗാന്ധി. ശ്രീരാമനുളള ഭൂമി പൂജ ദേശിയ ഐക്യത്തിനുളള അവസരമാകട്ടെയെന്ന് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ധൈര്യം, ത്യാഗം, ലാളിത്യം, പ്രതിബദ്ധത എന്നിവയാണ് രാമനെന്നും രാമന്‍ എല്ലാവര്‍ക്കും ഒപ്പമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
നാളെ അയോധ്യയിലെ ഭൂമി പൂജ ചടങ്ങ് നടക്കാനിരിക്കെയാണ് പ്രിയങ്കാ ഗാന്ധി പിന്തുണയര്‍പ്പിച്ചിരിക്കുന്നത്. അതേസമയം പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തില്‍ കോണ്‍ഗ്രസിനേയും വെട്ടിലാക്കിയിരിക്കുകയാണ്.
രാമക്ഷേത്ര നിര്‍മ്മാണത്തിലെ പ്രിയങ്കയുടെ അനുകൂല നിലപാടില്‍ മുസ്ലീം ലീഗ് അതൃപിതി അറിയിച്ചിട്ടുണ്ട്. ക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്തുകൊണ്ടുളള പ്രിയങ്കയുടെ നിലപാടില്‍ തങ്ങള്‍ക്ക് യോജിപ്പില്ലെന്നും ഇതുമായി സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ നാളെ ദേശീയ ഭാരവാഹികള്‍ യോഗം ചേരുമെന്നും ലീഗ് അറിയിച്ചു. ലീഗ് തങ്ങളുടെ നിലപാട് കെപിസിസി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. കൂടാതെ ലീഗിനൊപ്പമുള്ള വിഭാഗങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ എന്തു നിലപാട് എടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് കെപിസിസിയും സംസ്ഥാന നേതാക്കളും
ഇതാദ്യമായല്ല കോണ്‍ഗ്രസ്സ് നേതാക്കള്‍ ക്ഷേത്ര നിര്‍മ്മാണത്തില്‍ ബിജെപിയ്ക്ക് പിന്തുണയര്‍പ്പിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണ അര്‍പ്പിച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തെ അനുകൂലിക്കുന്നതില്‍ കോണ്‍ഗ്രസ്സ് നേതാകള്‍ക്കിടയില്‍ തന്നെ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടയിലാണ് എഐസിസി ജനറല്‍ സെക്രട്ടറിയുടെ അനുകൂല നിലപാടിലെ ട്വീറ്റ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവാരി, കെ മുരളീധരന്‍ എംപി എന്നിവര്‍ ക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചിരുന്നു. ഭൂമിപൂജ ചടങ്ങിലേക്ക് നേക്കാളെ ക്ഷണിക്കാത്തതിലും അതൃപ്തി അറിയിച്ചിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.