തിരുവനന്തപുരം: അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോവിഡ് ചികിത്സ കാരുണ്യപദ്ധതിയിൽ (കാസ്പ്) ഉൾപ്പെടുത്തി സ്വകാര്യ ആശുപത്രികൾക്കുള്ള നിരക്ക് നിശ്ചയിച്ചതിന് പിന്നാലെ വിശദമാർഗനിർദേശങ്ങളും സർക്കാർ ഇറക്കി.
അമ്പരപ്പിക്കുന്ന കോവിഡ് വ്യാപനം നേരിടാൻ സർക്കാർ സംവിധാനങ്ങൾക്ക് മുറമേ സ്വകാര്യ സൗകര്യങ്ങൾകൂടി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. മറ്റ് രോഗികളുമായി ഇടപഴകാൻ സാഹചര്യമുണ്ടാക്കാത്തവിധം സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ബ്ലോക്കോ ഭാഗമോ ‘കോവിഡ് ആശുപത്രി’ എന്ന നിലയിൽ സജ്ജമാക്കണം.
പ്രവേശനത്തിനും തിരിച്ചിറങ്ങുന്നതിനും പ്രത്യേക കവാടം സജ്ജമാക്കണം. ഗ്രാവിഡ് പോസിറ്റീവ് കേസുകൾ കൈകാര്യം ചെയ്യാൻ ചുരുങ്ങിയത് രണ്ട് വാർഡ് വേണം.ഒരുസമയം കുറഞ്ഞത് 20 രോഗികളെ ചികിത്സിക്കാൻ സൗകര്യമുണ്ടാവണം. കോവിഡ് രോഗികൾക്കായി നീക്കിവെച്ച മൊത്തം കിടക്കകളിൽ 30 ശതമാനത്തിലും കേന്ദ്രീകൃത ഓക്സിജൻ ലഭ്യത വേണം. 10 ശതമാനം കിടക്കകൾ ക്രിട്ടിക്കൽ കെയർ ചികിത്സക്കായുണ്ടാകണം.
കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതിന് ആശുപത്രി തലത്തിൽ മെഡിക്കൽ ബോർഡ് വേണം. സ്വകാര്യ ആശുപത്രികൾക്ക് ആർ.ടി.പി.സി.ആർ, സി.ബി നാറ്റ്, ട്രൂ നാറ്റ് പരിശോധന നടത്താം.
കാരുണ്യ പദ്ധതി അംഗങ്ങളുടെ സൗകര്യാർഥം കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കാരുണ്യ നിരക്കിൽ കോവിഡ് ചികിത്സ ലഭ്യമാക്കാൻ താൽക്കാലിക എം പാനൽമെൻറിനും ആലോചനയുണ്ട്. ഇത്തരം ആശുപത്രികളുമായി ഒന്നുമുതൽ മൂന്നുമാസം വരെയാണ് എം.ഒ.യു ഒപ്പിടുക.
ന്യുമോണിയ അടക്കം കോവിഡ് വൈറസ് ബാധമൂലം ഗുരുതരമാകുന്ന ആറ് അസുഖങ്ങൾ ചികിത്സിക്കാനുള്ള പാക്കേജാണ് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിച്ചിരിക്കുന്നത്. ജില്ല തലത്തിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കലക്ടർ അധ്യക്ഷനായ പ്രത്യേക സംവിധാനത്തിനും രൂപം നൽകും.
എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന കാപ്സ് അംഗങ്ങളുടെ ചെലവ് സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകും. ക്ലയിം സമർപ്പിക്കുന്നതിന് പ്രത്യേക ഓണ്ലൈന് സംവിധാനം ഒരുക്കിയിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.