Kerala

കേരള സ്വാശ്രയ കോളേജ് നിയമന ഓര്‍ഡിനന്‍സിന് അംഗീകാരം

 

തിരുവനന്തപുരം: കേരള സ്വാശ്രയ കോളേജ് നിയമന ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ ഒപ്പ് വെച്ചു. തൊഴില്‍ സുരക്ഷയും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഓര്‍ഡിനന്‍സ്. അധ്യാപക യോഗ്യതകള്‍ നിശ്ചയിക്കാനുള്ള മാനദണ്ഡവും നിയമം വ്യവസ്ഥചെയ്യുന്നു.

യു.ജി.സി.യുടെയും സര്‍ക്കാറിന്റേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മിറ്റിയാണ് യോഗ്യതകള്‍ നിശ്ചയിക്കുക. നിലവില്‍ യോഗ്യതയില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത് നേടാനുള്ള സാവകാശവും നല്‍കും.

അവധി അവകാശങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായിരിക്കും. എല്ലാ ജീവനക്കാരെയും പ്രൊവിഡന്റ് ഫണ്ടിലും ഇതുമായി ബന്ധപ്പെട്ട പെന്‍ഷന്‍ സ്‌കീമിലും ഉള്‍പ്പെടുത്തണമെന്നും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ 1000-ലധികം സ്വാശ്രയ കോളേജുകളാണ് സംസ്ഥാനത്തുള്ളത്. ഇവയിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ എണ്ണം 50,000 ല്‍ അധികം വരും. ഇവരുടെ യോഗ്യത, ശമ്ബളം, ലീവ്, ജോലി സ്ഥിരത തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളൊന്നും നിലവിലില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.

ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നതിനാല്‍ അച്ചടക്ക നിയന്ത്രണം അതാത് മാനേജമെന്റുകളില്‍ നിലനിര്‍ത്തുമ്‌ബോള്‍ തന്നെ അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കുന്നവര്‍ക്ക് സര്‍വകലാശാലയില്‍ അപ്പീല്‍ നല്‍കാനാകും.

തസ്തിക, നിയമന കാലയളവ്, ശമ്ബളവും ബത്തകളും തുടങ്ങിയവ സംബന്ധിച്ച് മാനേജ്മെന്റുമായി കരാറില്‍ ഏര്‍പ്പെടണമെന്നതാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് സാവകാശം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.