നമ്മുടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ഭാവി ഒട്ടും ശോഭനമല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അടുത്ത 12-18 മാസങ്ങള്‍ക്കുള്ളില്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി മൊത്തം വായ്‌പയുടെ 11 ശതമാനമായി ഉയരുമെന്നാണ് ആഗോള റേറ്റിംഗ്‌സ് ഏജന്‍സിയായ എസ്&പി ഗ്ലോബല്‍ റേറ്റിംഗ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിഷ്‌ക്രിയ ആസ്‌തി വര്‍ധിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ പ്രധാനമായും നേരിടുന്നത് പൊതുമേഖലാ ബാങ്കുകള്‍ ആയിരിക്കും. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.
അധികാരത്തിലേറിയ സമയത്ത് ഉണ്ടായിരുന്ന പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് പല വിഷയങ്ങളിലും സാധിച്ചിട്ടില്ല. പൊതുമേഖലാ ബാങ്കുകളിലെ ശുദ്ധീകരണമാണ് അതിലൊരു വിഷയം. നോട്ട് നിരോധനം പോലുള്ള അസാധാരണ നടപടികള്‍ക്ക് പോലും തയാറായ സര്‍ക്കാരിന് പൊതുമേഖലാ ബാങ്കുകളുടെ കെടുകാര്യസ്ഥതയ്‌ക്ക് മുന്നില്‍ മുട്ടുകുത്തേണ്ടിവന്നു.
അഞ്ച് വര്‍ഷം മുമ്പാണ്. ദേശസാല്‍കൃത ബാങ്കുകളില്‍ നിലനില്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന് അന്ത്യം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശവാദമുന്നയിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരും കമ്പനി തലവന്‍ മാരും ചേര്‍ന്ന് നയിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ മുഖം എത്രത്തോളം വികൃതമാണെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി കൊ ണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോദിയുടെ അവകാശവാദം തീര്‍ത്തും പാഴായി. അഞ്ച് വര്‍ഷം മുമ്പ് ഈ അവകാശ വാദത്തിന് ഉപോദ്‌ബലകമായി അദ്ദേഹം പറഞ്ഞത് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളായി ആദ്യമായി സ്വകാര്യ മേഖലയില്‍ നിന്നുള്ള ചില വ്യക്തികളെ നിയോഗിച്ചുവെന്നാണ്. അതുകൊണ്ടു മാത്രം ഇല്ലാതാകുന്നതാണോ ബാങ്കിംഗ് മേഖലയിലെ ചങ്ങാത്ത മുതലാളിത്തം? രഘുറാം രാജന്‍ ഗവര്‍ണറായിരിക്കെ തുടക്കം കുറിച്ച റിസര്‍വ് ബാങ്കിന്റെ ചില ശക്തമായ ഇടപെടലുകള്‍ക്കുപരിയായി ഇത്തരമൊരു അവകാശവാദം ഉന്നയിക്കാവുന്ന തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മറ്റെന്തെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബാങ്ക്‌റപ്‌റ്റ്‌സി കോഡ് പോലു ള്ള നിയമനിര്‍മാണങ്ങള്‍ ഫലം കാണുന്നതിന് ഏറെ സമയമെടുക്കും.
ദേശസാല്‍കൃത ബാങ്കുകളില്‍ ചങ്ങാത്ത മുതലാളിത്തമുണ്ട് എന്ന് പ്രധാനമന്ത്രി സമ്മതിച്ചതു തന്നെ വലിയ കാര്യമാണ്. പക്ഷേ ബാങ്കുകളിലെ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വവും കോര്‍പ്പറേറ്റ് ലോബിയും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ തുടരുന്നതിന് വിഘാതം സൃഷ്‌ടിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ തീര്‍ത്തും അപര്യാപ്‌തമാണ്. പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടത്തിന്റെ ഭീമമായ ഭാരവും പേറി നില്‍ക്കുന്ന സാഹചര്യത്തില്‍ അത് ഇറക്കിവെക്കാന്‍ സഹായകമായ വിധത്തില്‍ അതിന് കാരണക്കാരായ കമ്പനികള്‍ക്കെതിരെ എന്തു നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്?
വായ്‌പ തിരിച്ചടക്കുന്നതില്‍ മനപ്പൂര്‍വം വീഴ്‌ച വരുത്തുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ നിലവിലുള്ള നിയമസംവിധാനത്തിന്‍ കീഴില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ബാങ്കുകള്‍ക്ക് പരിമിതിയുണ്ട്. വിജയ് മല്യയുടെ കാര്യം തന്നെ ഉദാഹരണം. 2014ല്‍ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ വിജയ്‌മല്യയെ മനപ്പൂര്‍വം വായ്‌പ തിരിച്ചടക്കാത്തയാ ളെന്ന് മുദ്ര കുത്തിയെങ്കിലും നിയമ സംവിധാനത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രണ്ട് മാസത്തിനുള്ളില്‍ ആ വിശേഷണം പിന്‍വലിപ്പിക്കാന്‍ മല്യയ്‌ക്ക് സാധിച്ചു. കടം തിരിച്ചടക്കാത്ത കോര്‍പ്പറേറ്റുകളെയും അവയുടെ മേധാവികളെയും കൈകാര്യം ചെയ്യുന്നതില്‍ എത്രത്തോളം ദുര്‍ബലമാണ് നിലവിലുള്ള ചട്ടങ്ങളെന്നാണ് ഈ ഉദാഹരണം വ്യക്തമാക്കുന്നത്. പിന്നീട് വിജയ് മല്യയെ മനപ്പൂര്‍വം വായ്‌പ തിരിച്ചടക്കാത്തവരുടെ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്തിയിട്ടും ഫലമൊന്നുമുണ്ടായില്ല. രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ക്ഷയിക്കുമ്പോള്‍ തകരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.