വാരാന്ത്യ അവധി ദിനങ്ങളില്‍ അടിയന്തിര ആവശ്യങ്ങൾക്ക് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നു പ്രവർത്തിക്കുമെങ്കിലും മുന്‍ കൂട്ടി അനുമതി നേടിയവര്‍ക്ക് മാത്രമേ സേവനം ലഭിക്കുകയുള്ളൂവെന്നു കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 1 മുതല്‍ ഡിസംബര്‍ 31 വരെ വെള്ളി, ശനി ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലും തുറക്കും. രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാണ് സേവനം ലഭ്യമാകുക. ഏതെങ്കിലും അടിയന്തിര സേവനത്തിനായി കോണ്‍സുലേറ്റിലേക്ക് എത്തുന്നതിനു മുൻപ് 24X7 ഹെൽപ്ലൈൻ നമ്പറിലേക്ക് വിളിക്കണം. രേഖകള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണം. അടിയന്തര സേവനങ്ങള്‍ അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റിവെക്കാന്‍ കഴിയില്ല. പാസ്പോര്‍ട്ടുകള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, വിസകള്‍ എന്നിവക്ക് മാത്രമാണ് ഈ സൗകര്യം ഉണ്ടാകുക.
പാസ്പോര്‍ട്ട് പുതുക്കലിനായി HTTPS://EMBASSY.PASSPORTINDIA.GOV.IN/എന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് ഏറ്റവും പുതിയ ഫോട്ടോഗ്രാഫുകള്‍, പാസ്പോര്‍ട്ടിന്റെ ആദ്യ, അവസാന പേജ് പകര്‍പ്പ്, വിസ പകര്‍പ്പ് / എമിറേറ്റ്‌സ് ഐഡി നമ്ബര്‍, ഡോക്യുമെന്ററി എന്നിവ കൈയില്‍ കരുതണം. വ്യക്തിഗത വിവരങ്ങളില്‍ മാറ്റം അനുവദനീയമല്ല. വിശദവിവരങ്ങൾക്ക് HTTPS://WWW.CGIDUBAI.GOV.IN/PAGE/CATEGORIES-OF-VISA/ എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 056-5463903 (24X7) 0543090575 / 0543090571 / 0543090572 (എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ).
തൊഴില്‍ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പൊതുവായ ആശങ്കകള്‍ ഈ സമയത്ത് നല്‍കില്ല. അവ പ്രവൃത്തി ദിവസങ്ങളില്‍ മാത്രം പരിഹരിക്കും. ആളുകളുടെ വലിയ സാന്നിധ്യം അനുവദിക്കുന്നില്ല. അതിനാല്‍, യഥാര്‍ഥ അടിയന്തിര സാഹചര്യങ്ങളുള്ള ആളുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ കോണ്‍സുലേറ്റിനെ സമീപിക്കാവൂ എന്നും നിർദ്ദേശമുണ്ട് .
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.