India

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പ്രധാനമന്ത്രി

 

ഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുകയായിരുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനു ശേഷമുള്ള ആഗോള പുനരുജ്ജീവനത്തിൽ രാജ്യം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ മാത്രമല്ല സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2020 ലെ ഇന്ത്യ ഗ്ലോബല്‍ വീക്കിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ കഴിവുകളുടെ ശക്തി കേന്ദ്രമാണെന്നും രാജ്യത്തെ ജനങ്ങളുടെ ഇച്ഛാശക്തിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടെക് വ്യവസായത്തെയും ടെക് പ്രൊഫഷണലുകളെയും ആര്‍ക്കാണ് മറക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് തന്നെ രാജ്യത്തിന് ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സാധിക്കുമെന്നും മോദി പറ‍ഞ്ഞു. കൂടാതെ കോവിഡ് പകർച്ചവ്യാധിയെ ഇന്ത്യ ഫലപ്രദമായി നേരിടുന്നുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍,വാണിജ്യ-റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജി. സി മുര്‍മു, ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ്, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരും വെര്‍ച്വല്‍ ചടങ്ങില്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.