പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛതയെ ഒരു ജനകീയ മുന്നേറ്റമായി ( ജന്‍ ആന്ദോളന്‍)മാറ്റിയെന്ന് പെട്രോളിയം പ്രകൃതിവാതക, ഉരുക്ക് മന്ത്രി ധര്‍മേന്ദ്രപ്രധാന്‍. അതിന് സമൂഹത്തില്‍ നഗരങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും ഒരുപോലെ പ്രതികരണം ലഭിക്കുന്നു. പെട്രോളിയം വ്യവസായത്തിലെ സ്വച്ഛതാപഖ്വാഡ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം വ്യവസായം ഈ ജന്‍ ആന്ദോളന് മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും അത് കൂടുതല്‍ ശക്തമാക്കാനും ലക്ഷ്യത്തിനായി കൂടുതല്‍ സമര്‍പ്പണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യമേഖലയിലെ എണ്ണ, വാതക കമ്പനികളുടെ കൂടുതല്‍ പങ്കാളിത്തം സ്വച്ഛ് ഭാരത് അഭിയാനില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തീര്‍ഥാടന കേന്ദ്രങ്ങളിലും രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും അത്യാധുനിക ടോയ്ലറ്റ് സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. എണ്ണ, വാതക പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വച്ഛതാപഖ്വാഡ, സ്വച്ഛതാ ഹി സേവാ കാമ്പെയ്നുകള്‍ക്കുള്ള അവാര്‍ഡുകള്‍ അദ്ദേഹം കൈമാറി.
സ്വച്ഛതാ പഖ്വാഡ അവാര്‍ഡുകള്‍:
ഒന്നാം സമ്മാനം- ഐഒസിഎല്‍, രണ്ടാം സമ്മാനം- ബിപിസിഎല്‍, മൂന്നാം സമ്മാനം- ഒഎന്‍ജിസി. പ്രത്യേക അവാര്‍ഡ്:- എച്ച്പിസിഎല്‍. സ്വച്ഛതാഹി സേവാ: ഒന്നാം സ്ഥാനം- എച്ച്പിസിഎല്‍, രണ്ടാം-ബിപിസിഎല്‍ മൂന്നാം സമ്മാനം -ഐഒസിഎല്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.