റായ്പൂര്‍: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് നല്‍കി. സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹെലികോപ്ടറായ എ ഡബ്ല്യൂ 109 പവര്‍ എലൈറ്റിലാണ് ഫോട്ടോഷൂട്ട് നടന്നത്. ഹെലികോപ്ടറില്‍ ഇരിക്കുന്ന പ്രതിശ്രുത വധൂവരന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഡ്രൈവര്‍ യോഗേശ്വര്‍ സായിയെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. യോഗേശ്വറിന്റെ അടുത്ത സുഹൃത്താണ് വരന്‍. ഫോട്ടോഷൂട്ടിനെത്തിയ വധൂവരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ ഉന്നതരുടെ അനുമതി ഉണ്ടെന്ന് പറഞ്ഞ് യോഗേശ്വര്‍ പിന്തിരിപ്പിക്കുകയാരുന്നു. ജനുവരി 20 നായിരുന്നു വിവാദ ഫോട്ടോഷൂട്ട് നടന്നത്.
സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ വൈറലായതോടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഫോട്ടോഷൂട്ടിന് പിന്നില്‍ യോഗേശ്വറാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും ആളുകളെ ഔദ്യോഗിക വാഹനത്തില്‍ പ്രവേശിപ്പിച്ചുവെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അയാള്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.