ന്യൂഡല്‍ഹി: എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ അനുശോചനം അറിയിച്ചു. ഇന്ത്യന്‍ സംഗീതത്തിന് ശ്രുതിമധുര നാദമാണ് നഷ്ടമായതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.
‘പാടുന്ന ചന്ദ്രനെന്ന് ആരാധകര്‍ വാഴ്ത്തിയ ഗായകനാണ് എസ്.പിബി. പദ്മഭൂഷനും നിരവധി ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.’ – രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
അതേസമയം എസ്.പി.ബിയുടെ ദൗര്‍ഭാഗ്യകരമായ വിയോഗം സാംസ്‌കാരിക ലോകത്തെ ശുഷ്‌കമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ പ്രതികരിച്ചു. ‘ഇന്ത്യയിലുടെനീളം എസ്.പി.ബിയുടെ പേര് പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ സ്വരമാധുര്യത്തോട് കൂടിയ ശബ്ദവും സംഗീതവും പതിറ്റാണ്ടുകളായി പ്രേക്ഷകരെ സ്വാധീനിച്ചു. ഈ ദുഃഖഘട്ടത്തില്‍ തന്റെ പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമുണ്ട്. ഓം ശാന്തി.’- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇതിഹാസ സംഗീതജ്ഞന്‍ എന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ എസ്.പി.ബിയെ വിശേഷിപ്പിച്ചത്. എസ്.പി.ബിയുടെ വിയോഗത്തില്‍ അഗാതമായി ദുഃഖിക്കുന്നതായും അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയും സമാനതകളില്ലാത്ത സംഗീത രചനകളിലൂടെയും എന്നെന്നും നമ്മുടെ ഓര്‍മകളില്‍ അദ്ദേഹം നിലനില്‍ക്കുമെന്നും ഷാ ട്വീറ്റ് ചെയ്തു.
കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എസ്.പി.ബി (74) ചെന്നൈ എംജിഎം ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.04നായിരുന്നു അന്തരിച്ചത്. അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്ത് നിറഞ്ഞുനിന്ന എസ്.പി.ബി നാല്‍പ്പതിനായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.