Kerala

പ്രവാസികള്‍ക്ക് കെഎസ്‌യുഎം സംരംഭകത്വ പരിശീലനം നല്‍കും

 

തിരുവനന്തപുരം: നോര്‍ക്കാ പ്രവാസി സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലൂടെ (എന്‍പിഎസ്പി) പ്രവാസികള്‍ക്ക് സാങ്കേതികാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് സംരംഭകത്വ പരിശീലനം നല്‍കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) നോര്‍ക്കയുമായി കൈകോര്‍ക്കുന്നു. വിവിധ വിഭാഗങ്ങളിലായി ലഭിച്ച മുന്നൂറ് അപേക്ഷകളില്‍ നിന്നും മികച്ച ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളെ കെഎസ് യുഎം തിരഞ്ഞെടുത്ത് മികച്ച പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കും. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ പിന്‍തുണയേകുന്നതിന് സംരംഭകത്വത്തിന്റെ സമസ്ത മേഖലകളും ഉള്‍പ്പെടുത്തിയാണ് കെഎസ് യുഎം പ്രോഗ്രാം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പ്രവാസ സമൂഹത്തിന് സ്വീകരിക്കാനാകുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവനയേകുന്നതുമായ വിവിധ സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങളാണ് എന്‍പിഎസ്പി മുന്നോട്ടുവയ്ക്കുന്നത്. മൂല്യം സൃഷ്ടിക്കാനാകുന്ന സാങ്കേതികവിദ്യയിലെ നൂതന പ്രവണതകളും വികാസങ്ങളും സംരംഭകരുമായി പങ്കുവെക്കും.

ഡിസംബര്‍ 23 ന് തുടക്കമിടുന്ന ആദ്യ ബാച്ചിന്റെ പരിശീലന പരിപാടിയില്‍ ആശയങ്ങളുടെ മൂല്യനിര്‍ണയം, സംരംഭങ്ങള്‍ കൈകാര്യം ചെയ്യല്‍, മാര്‍ഗനിര്‍ദേശം, അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, സംരംഭക യാത്രയെക്കുറിച്ചുള്ള ആമുഖം, സ്റ്റാര്‍ട്ടപ്പുകള്‍ അനുവര്‍ത്തിക്കേണ്ടതും പാടില്ലാത്തതുമായ കാര്യങ്ങള്‍, ഇന്‍കുബേഷന്‍- മെക്കാനിസം സപ്പോര്‍ട്ട് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കണ്ടെത്തി അവരുടെ ഐടി നൈപുണ്യം ഉപയോഗപ്പെടുത്തി വിവിധ സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് എന്‍പിഎസ്പി ഊന്നല്‍ നല്‍കുന്നത്. അനുയോജ്യരായ പ്രവാസികളെ സ്‌ക്രീനിംഗ് കമ്മിറ്റിയിലൂടെ തിരഞ്ഞെടുത്ത് അവരെ മൂന്നുമാസത്തെ പ്രോഗ്രാമിന്റെ ഭാഗമാക്കും. ശ്രദ്ധയൂന്നേണ്ട ബിസിനസ് മേഖല തിരിച്ചറിയുന്നതിനും ബിസിനസ് നിക്ഷേപങ്ങള്‍ക്ക് എങ്ങനെ മൂല്യം വര്‍ദ്ധിപ്പിക്കാമെന്നും ഈ പ്രോഗ്രാമിലൂടെ പ്രവാസികള്‍ക്ക് മനസ്സിലാക്കാനാകും.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്കാ പുനരധിവാസ പരിപാടികളുടെ ഭാഗമായി പ്രവര്‍ത്തന മൂലധന ഇളവുകളും വായ്പാ ഇളവുകളും ലഭ്യമാക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍ഡിപിആര്‍ഇഎം) പദ്ധതിയുടെ സാമ്പത്തിക സഹായത്തിനും അര്‍ഹതയുണ്ടായിരിക്കും.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.