ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി ആദ്യ വാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് നല്‍കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ അവാര്‍ഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയെ നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവാര്‍ഡ് ജൂറിയിലേക്ക് യൂസഫലി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 5 വ്യക്തികളുടെ പേര് ഉള്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
കോവിഡ് വ്യാപനം മൂലം 2021 വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഇതാദ്യമായി ഓണ്‍ലൈനില്‍ കൂടിയാണ് നടക്കുന്നത്. ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച വിദേശ ഇന്ത്യാക്കാര്‍ക്കാണ് നല്‍കുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്.
യൂസഫലിയെ കൂടാതെ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാല ഗണിതശാസ്ത്ര വിഭാഗം പ്രൊഫസര്‍ മജ്ഞുലാല്‍ ഭാര്‍ഗവ, ഉഗാണ്ട കിബോക്കോ (Kiboko Group) ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ രമേഷ് ബാബു, അന്താരാഷ്ട്ര സഹകരണത്തിനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ പരിഷത് (Indian Council for International Co-operation) സെക്രട്ടറി ശ്യാം പരന്‍ഡേ, കിലേഹ കിറശമ മേധാവി നിവൃതി റായി എന്നിവരാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മറ്റ് അംഗങ്ങള്‍.
ഉപരാഷ്ട്രപതി ചെയര്‍മാനായ അവാര്‍ഡ് ജൂറിയില്‍ പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങളെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും കമ്മിറ്റി അംഗങ്ങളായുണ്ട്. ഈ മാസം ഓണ്‍ലൈനില്‍ ചേരുന്ന ജൂറിയുടെ ആദ്യയോഗത്തില്‍ അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിടും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.