Kerala

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടിയവരില്‍ നാല് മലയാളികളും

 

2021ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടിയവരില്‍ മലയാളികളും. 30 പേരടങ്ങിയ പട്ടികയില്‍ നാല് പേര്‍ മലയാളികളാണ്. പ്രമുഖ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്, കെ.ജി ബാബുരാജന്‍, ഇഎന്‍ടി വിദഗ്ധന്‍ ഡോ. മോഹന്‍ തോമസ്, ന്യൂസിലന്‍ഡില്‍ ലേബര്‍ പാട്ടി എംപിയും മന്ത്രി പദവിയിലേക്കെത്തിയ പ്രിയങ്ക രാധാകൃഷ്ണന്‍ എന്നിവരാണ് പുരസ്‌കാരത്തിനര്‍ഹരായ മലയാളികള്‍. രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കും.ജനുവരി 9 പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ വഴി പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുകയായിരുന്നു.

പ്രിയങ്ക രാധാകൃഷ്ണന്‍

ന്യൂസിലാന്‍ഡ് പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാണ് പ്രിയങ്ക രാധാകൃഷ്ണന്‍. നിലവില്‍ ജസിന്‍ന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമാണ്. സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് വഹിക്കുന്നത്. രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും തൊഴില്‍ വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടമാണ്.ന്യൂസിലന്‍ഡ് സര്‍ക്കാരിലെ ആദ്യ ഇന്ത്യക്കാരിയാണ് പ്രിയങ്ക.
എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്.ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സനാണ് ഭര്‍ത്താവ്.

ഡോ. സിദ്ദീഖ് അഹമ്മദ്


ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും ആണ് ഡോ. സിദ്ദീഖ് അഹമ്മദ്. പതിനാറ് രാജ്യങ്ങളിലായി നാല്‍പതിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിസിനസ് രംഗത്തെ നേട്ടങ്ങളാണ് സിദ്ദീഖിന് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഭാര്യ നുഷൈബ, മക്കള്‍ റിസ്വാന്‍, റിസാന, റിസ്വി.

ബിസിനസിന് പുറമെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഏര്‍പ്പെടാറുണ്ട്.രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഇ-ടോയ്ലറ്റ് സംവിധാനങ്ങള്‍, തന്റെ സ്വദേശമായ പാലക്കാട്ട് വേനല്‍കാലത്തെ വരള്‍ച്ച പരിഹരിക്കുന്നതിന് നടത്തിയ ക്രിയാത്മക ഇടപെടല്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലഘട്ടത്തില്‍ ജയിലിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം പ്രത്യേക പദ്ധതി തന്നെ പ്രഖ്യാപിച്ചിരുന്നു.

മിഡില്‍ ഈസ്റ്റിലെ പെട്രോളിയം ക്ലബ് അംഗം, സൗദിയില്‍ 10 നിക്ഷേപക ലൈസന്‍സുള്ള മലയാളി എന്നിവയ്ക്ക് പുറമെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി, അറബ് കൗണ്‍സില്‍ കോചെയര്‍, സൗദി ഇന്ത്യ ബിസിനസ് നെറ്റ്വര്‍ക്കിന്റെ കിഴക്കന്‍ പ്രവിശ്യ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആക്ടീവ് ഗള്‍ഫ് കമ്മിറ്റി അംഗം കൂടിയാണ് സിദ്ദീഖ് അഹമ്മദ്.

ഡോ. മോഹന്‍ തോമസ്

ഖത്തറിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഇന്‍എന്‍ടി ഡോക്ടറുമാണ് ഡോ. മോഹന്‍ തോമസ്. കോവിഡ് കാലത്ത് ലോകം മുഴുവന്‍ പരിഭ്രാന്തരായ വേളയില്‍ ഖത്തറിലും ഖത്തറിനു പുറത്തും മനുഷ്യ നന്മയുടെ പ്രതീകമായി മാറിയിരുന്നു അദ്ദേഹം. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ കോവിഡ് ദുരിതബാധിതര്‍ക്ക് വൈദ്യ സഹായമെത്തിക്കുന്നതിന് രൂപീകരിച്ച കമ്യൂണിറ്റി ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിച്ചത് ഡോ. മോഹന്‍ തോമസ് ആയിരുന്നു. കോവിഡ് സമയത്ത് അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടെയാണ് ഖത്തറില്‍ കുടുങ്ങിയവര്‍ നാട്ടിലേക്ക് തിരിച്ചത്.

എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മോഹന്‍ദാസ് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് ടെസ്റ്റിന് പകരം ഇഹിതിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് മതിയെന്ന് കേരള സര്‍ക്കാരിനെ കൊണ്ട് തീരുമാനമെടുപ്പിച്ചതിന് പിന്നിലും ഡോ. മോഹന്‍ തോമസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു.

എറണാകുളം സ്വദേശിയായ അദ്ദേഹം ഷെയര്‍ ആന്റ് കെയര്‍ ഫൗണ്ടേഷന്‍, കെ സി വര്‍ഗീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍, സെര്‍വ് പീപ്പിള്‍ ഫൗണ്ടേഷന്‍, കേരളത്തില്‍ സൗജന്യ ചികില്‍സ നല്‍കുന്ന ശാന്തി ഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ തലപ്പത്ത് പ്രവര്‍ത്തിക്കു ന്നുണ്ട്. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ള പബ്ലിക് സ്‌കൂളിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ്.

കെ.ജി. ബാബുരാജന്‍

ബഹ്‌റൈനില്‍ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ ശോഭിച്ച വ്യക്തിയാണ് ബാബു രാജന്‍. 1981ല്‍ ബഹ്‌റൈനില്‍ എത്തിയ ബാബുരാജന്‍ സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന 25 കി.മീ ദൂരമുള്ള കിങ് ഹമദ് കോസ്വേയുടെ നിര്‍മ്മാണത്തില്‍ പങ്കുവഹിച്ചത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ട്രാക്റ്റിങ്, കണ്‍സ്ട്രഷന്‍, ക്വാളിറ്റി കണ്‍ട്രോള്‍ എന്നീ മേഖലകളില്‍ സ്വതന്ത്രജോലികള്‍ ഏറ്റെടുക്കുകയും ഇതിനൊപ്പം ഖത്തര്‍ എഞ്ചിനീയങ് ലാബ് ആരംഭിച്ചതും അദ്ദേഹമാണ്.

ബഹ്‌റൈനിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, സിത്ര ബ്രിഡ്ജ്, ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍, ഫോര്‍ സീസണ്‍ ഹോട്ടല്‍, അല്‍മൊയിദ് ട്രവര്‍, ശൈഖ് ഖലീഫ ബ്രിഡ്ജ്, ശൈഖ് ഈസ ബ്രിഡ്ജ്, സിറ്റി സെന്റര്‍ എന്നിവയുടെ വികസനത്തിന് പിന്നിലും അദ്ദേഹത്തിന്റെ കരങ്ങളുണ്ട്.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.