ഡല്‍ഹി: ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ തനി സ്വഭാവം നേരത്തെ തിരിച്ചറിയാന്‍ സാധിക്കാത്തതില്‍ താന്‍ ഏറെ ദുഃഖിക്കുന്നുവെന്ന് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കെജ്രിവാളുമായുള്ള അടുപ്പത്തെക്കുറിച്ചും തുറന്ന് പറഞ്ഞത്.
കെജ്രിവാളിന്റെ സ്വഭാവം നേരത്തെ അറിയുമായിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹത്തെ അനുവദിക്കുമായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ മുന്നോട്ട് വെച്ച ആശയങ്ങളുമായി ആം ആദ്മിക്ക് മുമ്പോട്ട് പോകാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി അവര്‍ക്ക് മാറാന്‍ സാധിക്കുമായിരുന്നു.
പക്ഷേ അരവിന്ദ് ആ പാര്‍ട്ടിയെ ഒരു പ്രാദേശിക പാര്‍ട്ടിയുടെ നിലവാരത്തില്‍ എത്തിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതിയില്‍ തന്നെയാണ് കെജ്രിവാളും മുന്നോട്ട് പോകുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമാണ് കെജ്രിവാളിന് പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ഞാന്‍ നേരത്തെ ശ്രദ്ധകൊടുത്തിരുന്നെങ്കില്‍ ഇതെല്ലാം എനിക്ക് നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു.
ഏകാധിപതിയുടെ സ്വാഭാവമാണ് കെജ്രിവാളിന്റേത്. എല്ലാ തീരുമാനങ്ങളും സ്വന്തം എടുക്കണമെന്ന നിര്‍ബന്ധമാണ്. വേറെ ആരോടും അഭിപ്രായം ചോദിക്കില്ല. ഏത് വിധേനയും സ്വന്തം കാര്യങ്ങള്‍ അയാള്‍ നേടിയെടുക്കും- പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
അക്കാലത്ത് അഴിമതിക്കെതിരായി ഒരു മുന്നണി ആവശ്യമായിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായതില്‍ ഞാന്‍ നിരാശപ്പെടുന്നില്ല. അന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ബദല്‍ വേണമെന്ന് തന്നെയായിരുന്നു ഞാന്‍ കരുതിയത്.
നിര്‍ഭാഗ്യവശാല്‍ ആ ബദല്‍ ആം ആദ്മിയായില്ല. എന്നിരുന്നാലും എത്രത്തോളം പ്ലാന്‍ ചെയ്താണ് ബിജെപിയും ആര്‍എസ്എസും കരുക്കള്‍ നീക്കിയതെന്ന് തിരിച്ചറിയാത്തിടത്ത് തെറ്റിപ്പോയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.