News

ജൈനാചാര്യന്‍ വിജയ് വല്ലഭയുടെ സമാധാന പ്രതിമ നാടിന് സമര്‍പ്പിച്ച് പ്രധാമനമന്ത്രി

 

ജയ്പൂര്‍:  ജൈനാചാര്യന്‍  വിജയ് വല്ലഭ് സുരീശ്വര്‍ ജി മഹാരാജിന്റെ സമാധാന പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ജൈനാചാര്യന്‍  വിജയ് വല്ലഭയോടുളള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ  151-ാംമത് ജന്മവാര്‍ഷിക ദിനത്തിലാണ് പ്രതിമ നാടിനായി സമര്‍പ്പിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പ്രതിമ  അനാച്ഛാദനം ചെയ്തത്.  ചെമ്പ് പ്രധാന ഘടകമായി 8 ലോഹങ്ങള്‍ ചേര്‍ത്താണ് 151 ഇഞ്ച് ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പാലിയില്‍  ജത്പുരയില്‍ ഉള്ള വിജയ് വല്ലഭ് സാധനാ കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ജൈനാചാര്യനും ചടങ്ങില്‍ പങ്കെടുത്ത ആത്മീയ നേതാക്കള്‍ക്കും പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. സമാധാനം, അഹിംസാ,സൗഹൃദം എന്നിവയുടെ പാതയാണ് ഇന്ത്യ എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം സമാന മാര്‍ഗ ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ആവശ്യം വരുമ്പോഴെല്ലാം സമൂഹത്തെ നയിക്കാനായി ഒരു സന്യാസിവര്യന്‍ ആവിര്‍ഭവിക്കാറുള്ളതായി ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ആചാര്യ വിജയ് വല്ലഭ്  അത്തരത്തിലൊരു സന്യാസിവര്യന്‍ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആചാര്യന്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ സംസ്‌കാര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക വഴി വിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെയും   പ്രശംസിച്ചു. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍  ജൈനാചാര്യന്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന സംഭാവനയ്ക്ക് രാജ്യം കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.