തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ്ടുവിന് 85.1 വിജയ ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 84.33 ശതമാനം ആയിരുന്നു വിജയം. വിഎച്ച്എസ്ഇയ്ക്ക 81.8 ശതമാനം വിജയം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥാണ് ഫല പ്രഖ്യാപനം നടത്തിയത്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സംസ്ഥാനത്ത് 234 വിദ്യാര്‍ത്ഥികള്‍ നൂറു ശതമാനം വിജയം നേടി.3, 19,782 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി യോഗ്യത നേടിയത്. 18,510 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്സ് സ്വന്തമാക്കി. ഇത്തവണ ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയ ജില്ല എറണാകുളം (89.02) ജില്ലയാണ്. ഏറ്റവും കുറവ് കാസര്‍ഗോഡാണ് (78.68). സര്‍ക്കാര്‍ സ്കൂളുകളില്‍ 82.19 വിജയശതമാനം ഇക്കുറി നേടാനായി. വിഎച്ച് എസ്ഇ വിഭാഗത്തില്‍ 70.06 ശതമാനം പേര്‍ക്ക് എല്ലാ പാര്‍ട്ടിലും വിജയം നേടാനായി.
ഫലമറിയാൻ:
http://www.keralaresults.nic.in
http:// www.dhsekerala.gov.in
www.results.kite.kerala.gov.in
സഫലം 2020 മൊബൈൽ ആപ്. പി.ആർ.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.
അതേസമയം ഇക്കൊല്ലത്തെ പ്ലസ്സ് ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റമുണ്ടാകുമെന്നും വിദ്യഭ്യാസ മന്ത്രി അറിയിച്ചു. സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ പേര്, ജനനതീയതി, അച്ഛനനമ്മമാരുടെ പേര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തും.
കൂടാതെ പ്ലസ്സ് വണ്‍ പരീക്ഷാഫലം ഈ മാസം തന്നെ പ്രസിദ്ധീകരിക്കുമെന്നും മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായെന്നും അദ്ദേഹം പറ‍്ഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.