രണ്ടില ചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് വിധിക്കെതിരേ ജോസഫ് വിഭാഗം ഹൈക്കോടതിയിലേക്ക്. വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുമെന്നു പി.ജെ. ജോസഫ് വ്യക്തമാക്കി. ഇതു സംബന്ധിച്ച ആലോചനകള്‍ പാര്‍ട്ടിയില്‍ തുടരുകയാണ്.
രണ്ടില ചിഹ്നത്തിനുള്ള അവകാശം തങ്ങള്‍ക്കാണെന്ന ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തള്ളിയാണു കമ്മീഷന് ജോസ് കെ. മാണി വിഭാഗത്തിനു ചിഹ്നം അനുവദിച്ചത്. കമ്മീഷനു മുന്നിലുള്ള രേഖകള്‍, അതുവരെയുള്ള സ്ഥാനം സംബന്ധിച്ച ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ എന്നതൊക്കെ പരിഗണിച്ചാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. രണ്ടില ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തര്‍ക്കം തുടരുകയായിരുന്നു. പാലാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നടന്നപ്പോള്‍ ജോസ് വിഭാഗം സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ കൈതച്ചക്ക ചിഹ്നത്തിലാണു മത്സരിച്ചത്. എന്നാല്‍, തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായതു ജോസഫ് പക്ഷത്തിനു കനത്ത തിരിച്ചടിയാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.