Breaking News

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവം; പരാതി ഉയര്‍ന്നാലും കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികള്‍ കൂടിയത് അലംഭാവവും വിട്ടുവീഴ്ച്ചയും മൂലമാണ്. ഇത് കുറ്റസമ്മതത്തോടെ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്വാറന്റൈന്‍, ശാരീരിക അകലം എന്നിവയില്‍ ഗൗരവം കുറഞ്ഞു.പരാതി ഉയര്‍ന്നാലും ഇനി കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കേരളത്തിൽ ഞായറാഴ്ച 1169 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 377 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 126 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 113 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 70 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 69 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 58 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 50 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 38 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 25 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 19 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് 19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 82 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 43 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 991 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 56 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിലെ 363 പേർക്കും, മലപ്പുറം ജില്ലയിലെ 113 പേർക്കും, കാസർഗോഡ് ജില്ലയിലെ 110 പേർക്കും, എറണാകുളം ജില്ലയിലെ 79 പേർക്കും, കോട്ടയം ജില്ലയിലെ 70 പേർക്കും, കൊല്ലം ജില്ലയിലെ 51 പേർക്കും, തൃശൂർ ജില്ലയിലെ 40 പേർക്കും, കോഴിക്കോട് ജില്ലയിലെ 39 പേർക്കും, പാലക്കാട് ജില്ലയിലെ 36 പേർക്കും, ആലപ്പുഴ ജില്ലയിലെ 24 പേർക്കും, ഇടുക്കി ജില്ലയിലെ 23 പേർക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 18 പേർക്ക് വീതവും, കണ്ണൂർ ജില്ലയിലെ 7 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
29 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 7, കണ്ണൂർ ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലയിലെ 10 കെ.എസ്.ഇ. ജീവനക്കാർക്കും, ഒരു കെ.എൽ.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 168 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 93 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 66 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 63 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 55 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 44 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 39 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 37 പേരുടെയും, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 30 പേരുടെ വീതവും, പലക്കാട് ജില്ലയിൽ നിന്നുള്ള 29 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 15 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 11,342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,467 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,35,173 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,604 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1363 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,028 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 8,17,078 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5215 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,26,042 സാമ്പിളുകൾ ശേഖരിച്ചതിൽ 1541 പേരുടെ ഫലം വരാനുണ്ട്.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.