Kerala

പിണറായി സര്‍ക്കാര്‍ നേമത്തിന്റെ വികസനം അട്ടിമറിക്കുന്നു: കെ.സുരേന്ദ്രന്‍

 

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നേമത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബി.ജെ.പിയുടെ എം.എല്‍.എയായതു കൊണ്ടാണ് ഇടതുസര്‍ക്കാര്‍ നേമത്തിനെ അവഗണിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവെക്കുന്ന പിണറായി സര്‍ക്കാരിനെതിരെ തിരുമല പുത്തന്‍കടയില്‍ ഒ.രാജ?ഗോപാല്‍ എം.എല്‍.എയുടെ സത്യാ?ഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ പോലെ നിലപാട് എടുത്തെങ്കില്‍ എന്താവും അവസ്ഥയെന്ന് പിണറായി ആലോചിക്കണം. കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ സഹായം ചെയ്യുന്നത് മോദി സര്‍ക്കാരാണ്. രാഷ്ട്രീയം നോക്കിയാണ് ബി.ജെ.പി പെരുമാറിയതെങ്കില്‍ കേരളത്തിന് ദേശീയപാത വികസനത്തിന് 65,000 കോടി രൂപ കേന്ദ്രം അനുവദിക്കില്ലായിരുന്നു. കേന്ദ്രത്തിന്റെ സഹായത്തെ പറ്റി പിണറായിക്കും സുധാകരനും വരെ സമ്മതിക്കേണ്ടി വന്നു. വികസന കാര്യത്തില്‍ ബി.ജെ.പി രാഷ്ട്രീയം നോക്കാറില്ല. അഞ്ചുവര്‍ഷകാലം ഒ.രാജ?ഗോപാല്‍ നടപ്പിലാക്കിയ വികസന കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി നേമത്ത് തിരഞ്ഞെടുപ്പ് നേരിടുന്നത്. ധൈര്യമുണ്ടെങ്കില്‍ ഇടതു-വലത് മുന്നണികള്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ച് മത്സരിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്ന പോസ്റ്റുമാന്റെ ജോലി മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്. വിദേശത്ത് പോയി കൂടുതല്‍ പലിശയ്ക്ക് പണം വാങ്ങി അത് കൊള്ളയടിച്ച് ജനങ്ങളെ ജാമ്യം വെക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതുകൊണ്ടാണ് സി.എ.ജിക്കെതിരെ പ്രമേയം പാസാക്കേണ്ടി വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നത് കൊണ്ടാണ് ശിവന്‍കുട്ടിക്ക് വര്‍?ഗീയത ഇളക്കി വിടേണ്ടി വരുന്നത്. വോട്ടര്‍മാര്‍ ഇടുങ്ങിയ മനസുള്ളവരാണെന്ന് ശിവന്‍കുട്ടി വിചാരിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എത്രമലക്കം മറഞ്ഞിട്ടും കാര്യമില്ല ശബരിമലയോട് ചെയ്ത പാപത്തിന്റെ കറയില്‍ നിന്നും സി.പി.എമ്മിന് മോചിതരാകാനാവില്ല. കേരളത്തിലെ വിശ്വാസി സമൂഹം ഒന്നും മറക്കില്ല. ദേവസ്വംബോര്‍ഡുകളുടെ കൊള്ള അവസാനിപ്പിക്കാന്‍ രാഷ്ട്രീയ മുക്തമാക്കുമെന്ന് പറയാന്‍ ഇരുമുന്നണികള്‍ക്കും ധൈര്യമുണ്ടോ? ശബരിമലയില്‍ ആക്രിസാധനങ്ങള്‍ കടത്തുന്നതിന്റെ മറവില്‍ ഭണ്ഡാരം പോലും അടിച്ചുമാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേവസ്വത്തിന്റെ ആയിരക്കണക്കിന് ഭൂമി തിരിച്ചുപിടിക്കണം. രാഷ്ട്രീയക്കാര്‍ മുഖേനയാണ് ക്ഷേത്രങ്ങളുടെ ഭൂമി തട്ടിയെടുത്തത്. ഇത് തിരിച്ചുപിടിക്കാന്‍ ബി.ജെ.പി പ്രതിഞ്ജാബന്ധമാണ്. ക്ഷേത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൊടുത്ത പണം എവിടെ ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി അദ്ധ്യക്ഷത വഹിച്ചു. ഒ.രാജ?ഗോപാല്‍ എം.എല്‍.എ, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.