Kerala

പ്രകടന പത്രിക യാഥാര്‍ത്ഥ്യമാക്കിയതില്‍ സംതൃപ്തിയുണ്ട്: മുഖ്യമന്ത്രി

 

തൃശൂര്‍: ഇടത് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുന്നതിന് മുന്‍പ് ജനങ്ങളോട് സര്‍ക്കാര്‍ പറഞ്ഞ പ്രകടന പത്രികയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കാനായെന്ന സംതൃപ്തി ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക് :

ഇടത് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സാധാരണ ഗതിയിലുള്ള നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകും. സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുന്നതിന് മുന്‍പ് ജനങ്ങളോട് സര്‍ക്കാര്‍ പറഞ്ഞ പ്രകടന പത്രികയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കാനായെന്ന സംതൃപ്തിയാണ് ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് എന്തൊക്കെ നടപ്പാക്കാനാഗ്രഹിക്കുന്നുവെന്ന് സ്വാഭാവികമായി ചര്‍ച്ച ചെയ്യണം. പ്രകടന പത്രിക തയ്യാറാക്കാന്‍ നേരത്തെ സ്വീകരിച്ച മാര്‍ഗം ഇത്തരം യോഗത്തിലൂടെ നാടിന്റെ വിവിധ തുറകളിലുള്ള അഭിപ്രായം സ്വീകരിക്കലാണ്. അതാണ് വീണ്ടും ചെയ്യുന്നത്. നാടിന്റെ വികസനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കാനാണ് യോഗം.

നല്ല രീതിയില്‍ കേരളത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാനായി. നവകേരളം സൃഷ്ടിക്കാനായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എല്‍ഡിഎഫിനും സര്‍ക്കാരിനും ഉണ്ട്. ആ കുതിപ്പിന് ദിശാബോധം നല്‍കാന്‍ ഈ കാഴ്ചപ്പാടുകള്‍ക്ക് സാധിക്കും. പ്രാദേശികവും സാമൂഹികവുമായ ഭിന്നതകള്‍ക്കനുസരിച്ച് വികസന കാഴ്ചപ്പാട് ഉണ്ടാക്കുകയും അതിന് മുന്‍ഗണനാ ക്രമത്തില്‍ കര്‍മ്മ പദ്ധതിയും ഉണ്ടാക്കണം.

ഇപ്പോള്‍ കൊവിഡ് ഭീഷണി നേരിടുന്ന ഘട്ടമാണ്. വിപുലമായ പരിപാടികള്‍ പ്രായോഗികമല്ല. സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ മനസിലാക്കുക പ്രധാനമാണ്. അല്ലാതെ ഭാവി കേരളത്തിന് വേണ്ട രൂപരേഖ പൂര്‍ണതയിലെത്തിക്കാനാവില്ല.ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് വ്യത്യസ്ത മേഖലയിലെ പ്രഗത്ഭരുമായി സംവദിക്കാന്‍ തീരുമാനിച്ചത്. കേരള പര്യടനം ഈ മാസം 22 ന് ആരംഭിച്ചു. ഇതോടെ 11 ജില്ലകള്‍ പിന്നിട്ടു. നാളെ എറണാകുളവും ആലപ്പുഴയുമാണ്. ഇടുക്കി ജില്ലയില്‍ പിന്നീട് പര്യടനം നടത്തും.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.