Breaking News

രണ്ടാംഘട്ട നൂറുദിന പരിപാടി; 50,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം

 

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രികയിലെ 600 ല്‍ 570 വാഗ്ദാനവും യാഥാര്‍ത്ഥ്യമാക്കിയെന്ന് മുഖ്യമന്ത്രി. പ്രകടന പത്രികയില്‍ ഇല്ലാത്ത നിരവധി വികസന പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി. സംസ്ഥാനത്തിന്റെ വരുമാന വളര്‍ച്ചയിലെ ഇടിവ് ദേശീയ ശരാശരി താഴെയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. 5,700 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

49 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും.

കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം.

എല്ലാ ക്ഷേമപെന്‍ഷനും 100 രൂപ വര്‍ധിപ്പിച്ചു. ജനുവരി മുതല്‍ 1500 രൂപയാക്കി

എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കും. കിറ്റ് വിതരണം 4 മാസം കൂടി നീട്ടി.

മലബാര്‍ കോഫി പൗഡര്‍ വിപണയില്‍ ഇറക്കും.

ഒന്‍പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം ഉടന്‍

കെ ഫോണ്‍ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍

ഫെബ്രുവരിയില്‍ വെര്‍ച്വല്‍ കയര്‍ മേള നടത്തും.

അവയവ മാറ്റം കഴിഞ്ഞവര്‍ക്ക് പ്രത്യേക ഇളവ്. കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാകും.

വെള്ളൂര്‍ ന്യൂസ് പ്രിന്റ് സംസ്ഥാനം ഏറ്റെടുക്കും.

ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ പണി തുടങ്ങും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.