തിരുവനന്തപുരം: അവരവരുടെ സ്വാഭാവം വച്ച് മറ്റുള്ളവരെ അളക്കരുതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളം ടെണ്ടറില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തി എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ട് കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ നാട് കാണുന്നുണ്ട്. വിമാനത്താവളം അദാനിക്ക് നല്‍കരുതെന്ന സര്‍ക്കാര്‍ നിലപാട് ആദ്യം മുതലേ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് ജനങ്ങള്‍ക്കും വ്യക്തമാണ്. പ്രമുഖമായ നിയമ സ്ഥാപനമായത് കൊണ്ടാണ് സംസ്ഥാനം സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ സമീപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദാനിയെ ഒരേസമയം എതിര്‍ക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.
വെപ്രാളത്തില്‍പ്പെട്ട് നില്‍ക്കുമ്പോള്‍ ഇത്തരം പ്രകടനങ്ങള്‍ ഉണ്ടാകും. അതാണ് പ്രതിപക്ഷത്തിന്. മറുപടി പറയുമ്പോള്‍ സാധാരണ ഗതിയിലുള്ള സംസ്‌കാരം കാണിക്കണം. രാജ്യത്തെ പ്രമുഖമായ ഒരു നിയമ സ്ഥാപനത്തെയാണ് ഈ കാര്യത്തിന് ഏല്‍പ്പിച്ചത്. കപില്‍ സിബല്‍ ഒരു നിയമവിദഗ്ദനാണ്. അദ്ദേഹത്തിന് കേസ് നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് ബന്ധം ആണോ ആലോചിക്കുക? നിയമ പാണ്ഡിത്യമല്ലേ. തുക ക്വോട്ട് ചെയ്തതില്‍ നിയമസ്ഥാപനത്തിന് യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.