തിരുവനന്തപുരം; സാങ്കേതിക വിദ്യ അനുദിനം വളരുകയും, വികസിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പൊലീസിനെ പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സി മികച്ച സാങ്കേതിക വിദ്യയാണ് പിന്‍തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാങ്കേതിക വിദ്യയ്ക്കായി കേരള പൊലീസ് സ്വയം പര്യാപ്തമാകുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ലോകത്തിലെ പ്രശസ്തമായ അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ പോലും സൈബര്‍ ഡോമുമായി സഹകരിച്ചു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള പൊലീസ് സൈബര്‍ ഡോമിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാ സ്ഥാപനം വെര്‍ച്വല്‍ മീറ്റിങ്ങില്‍ ഉദ്?ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള പൊലീസിന്റെ ഏത് പ്രവര്‍ത്തന മണ്ഡലത്തിലും സാങ്കേതിക വിദ്യയുടെ ഉയര്‍ന്ന രൂപം തന്നെയാണ് ഉപയോഗിക്കുന്നത്. ലോകത്ത് അനുദിനം പെരുകുന്ന സൈബര്‍ കുറ്റ കൃത്യങ്ങള്‍ തടയുകയും, സുരക്ഷിതത്വം ഉറപ്പാക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1000 പരം ഐടി പ്രൊഫഷണലിസ്റ്റുകളും, പ്രമുഖ ഐടി കമ്പിനികളുമായി സഹകരിച്ചാണ് കേരള പൊലീസ് സൈബര്‍ ഡോം പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ ഉപകാര പ്രദമായ രീതിയിലാണ് സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.