Web Desk
തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് അഞ്ചു രൂപ 47 പൈസയും ഡീസലിന് 5 രൂപ 49 പൈസയുമാണ് കൂടിയത്. ലോക്ക്ഡൗണ്‍ നല്‍കിയ സാമ്പത്തിക ഞെരുക്കത്തില്‍ ജനം നട്ടം തിരിയുന്നതിനിടെയാണ് ഇടിത്തീ പോല ഇന്ധനവിലയും ദിനം പ്രതി വര്‍ധിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴാണ് രാജ്യത്ത് ക്രമാതീതമായി വില വര്‍ധിക്കുന്നത്.പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 80 മുതല്‍ 85 രൂപ വരെ പെട്രോള്‍, ഡീസല്‍ നിരക്ക് എത്തുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോള്‍ ജനത്തിന്‍റെ നടുവൊടിക്കുന്ന രീതിയിലാണ് ഇന്ധന വില ദിനം പ്രതി വര്‍ദ്ധിക്കുന്നത്.