വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ക്ഷീണം തോന്നാതിരിക്കാന്‍ ജിമ്മുകളില്‍ പോകുന്നവര്‍ ഉപയോഗിക്കുന്ന ഉത്തേജകമാണ് കഫീന്‍. ഇതിന്റെ അമിത ഉപയോഗം മരണത്തിന് വരെ കാരണമാകുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്
ലണ്ടന്‍ : വടക്കന്‍ വെയില്‍സിലെ കൊള്‍വിന്‍ ബേയില്‍ പേഴ്‌സണല്‍ ട്രെയിനറായ ടോം മാന്‍സ്ഫീല്‍ഡ് ( 29 ) മരിച്ചത് അമിതമായ കഫീന്‍ ഉള്ളില്‍ ചെന്നതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.
വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ക്ഷീണം തോന്നാതിരിക്കാന്‍ കഫീന്‍ ഉപയോഗിക്കാമെന്ന് ടോം മനസ്സിലാക്കിയത് ചില ഫിറ്റ്‌നസ് വെബ്‌സൈറ്റുകളില്‍ നിന്നാണ്.
29 കാരനായ ടോം വെബ്‌സൈറ്റിലെ ടിപ്പ് അനുസരിച്ച് 100 ഗ്രാം കഫീന്‍ പൗഡര്‍ വാങ്ങുകയും വര്‍ക്ക് ഔട്ടിനു മുമ്പ് അനുവദനീയമായ അളവിലും കൂടുതല്‍ കഴിക്കുകയുമായിരുന്നു.
ടോമിന് അബദ്ധം പിണഞ്ഞത് അടുക്കളയില്‍ ഉപയോഗിക്കുന്ന ത്രാസില്‍ പൊടി അളന്നതു കൊണ്ടാണ്.
2021 ജനുവരി അഞ്ചിനാണ് ടോം മരിച്ചത്. എന്നാല്‍, മരണകാരണം ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞ് വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് അറിയുന്നത്.
അഞ്ച് ഗ്രാം കഫീന്‍ പൗഡറാണ് ടോം കഴിച്ചത്. ഇത് 200 കപ്പ് കാപ്പിക്കു തുല്യമാണ്.
30 മില്ലിഗ്രാം മുതല്‍ 300 മില്ലി ഗ്രാം വരെയാണ് അനുവദനീയമായ കഫീന്‍. എന്നാല്‍, അടുക്കളയിലെ ഇലക്ടോണിക് ത്രാസില്‍ രണ്ട് ഗ്രാം ആയിരുന്നു തുടക്കം തന്നെ. ഇത് ശ്രദ്ധിക്കാതെ മില്ലി ഗ്രാമിനു പകരം ഗ്രാം കണക്കില്‍ മൂന്നു ഗ്രാം കഫീന്‍ അളന്നെടുക്കുകയായിരുന്നു. ഇതോടെ അഞ്ചു ഗ്രാം കഫീനായി.
കഫീന്‍ മിക്‌സചര്‍ കഴിച്ച ടോമിന് നെഞ്ചു വേദന അനുഭവപ്പെടുകയും വായില്‍ നിന്ന് നുരയും പതയും വന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു.
ആശുപത്രിയില്‍ എത്തിക്കുകയും സിപിആര്‍ പോലുള്ള പ്രാഥമിക ശുശ്രൂഷയും മരുന്നുകള്‍ നല്‍കുകയും എല്ലാം ചെയ്‌തെങ്കിലും ടോം താമസിയാതെ മരിക്കുകയായിരുന്നു.
രണ്ട് കുട്ടികളുടെ പിതാവായ ടോം മില്ലി ഗ്രാം ഭാരം അളക്കുന്ന ഇലക്ട്രോണിക് ത്രാസ് ഉപയോഗിക്കുന്നതിനു പകരം അടുക്കളിയില്‍ അഞ്ചു കിലോ ഗ്രാം വരെ ഭാരം തൂക്കുന്ന ഇലക്ട്രോണിക് ത്രാസിനെയാണ് ആശ്രയിച്ചത്.
ഓണ്‍ലൈന്‍ ഷോപ്പില്‍ നിന്നാണ് 100 ഗ്രാം കഫീന്‍ പൗഡര്‍ ടോം വാങ്ങിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബ്ലാക്‌ബേണ്‍ ഡിസ്ട്രിബ്യുട്ടേഴ്‌സ് എന്ന സ്ഥാപനമാണ് ഇതിന്റെ വിതരണക്കാര്‍.
ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ടോമിന്റെ രക്തത്തില്‍ ലിറ്ററിന് 392 മി.ഗ്രാം കഫീനാണ് കണ്ടെത്തിയത്. ഒരു കപ്പ് കാപ്പി കുടിക്കുമ്പോള്‍ രക്തത്തില്‍ ഒരു ലിറ്ററിന് രണ്ട് മില്ലി ഗ്രാം കഫീനാണ് ഉണ്ടാകുക. 392 മില്ലി ഗ്രാം എന്നാല്‍ 200 കപ്പ് കാപ്പി ഒരുമിച്ച് കുടിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും കഫീനാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കഫിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്നാണ് മരണകാരണമായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഫീന്‍ പായ്ക്കറ്റിനൊപ്പം പൗഡര്‍ അളക്കാനുള്ള അളവു പാത്രം കൂടി നല്‍കിയിരുന്നെങ്കില്‍ ടോം ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്.
ഈ സംഭവത്തെ തുടര്‍ന്ന് തങ്ങള്‍ അളവു പാത്രം കൂടി പായ്ക്കറ്റിനൊപ്പം നല്‍കി വരികയാണെന്ന് വിതരണക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.