Business

വായ്‌പകള്‍ സാമ്പത്തിക നില അവതാളത്തിലാക്കരുത്‌

കെ.അരവിന്ദ്‌

തങ്ങളുടെ മക്കള്‍ ഭാവിയില്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ അമിതമായി പണം ചെലവഴിക്കുന്നവരായിരിക്കും എന്ന തോന്നല്‍ മിക്ക മാതാപിതാക്കള്‍ക്കുമുണ്ടാകും. അങ്ങനെ തോന്നുന്നതിന്‌ പ്രധാന കാരണം മുന്‍തലമുറയെക്കാള്‍ കൂടുതലായി നാം ഇപ്പോള്‍ ചെലവഴിക്കുന്നുണ്ടാകുമെന്നതാണ്‌. മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നവര്‍ക്കുണ്ടായിരുന്ന സമ്പാദ്യശീലം ഇന്നുള്ളവര്‍ക്കില്ല എന്ന ആരോപണം സാധാരണമാണ്‌. അത്‌ ശരിയായിരിക്കാമെങ്കിലും വ്യത്യസ്‌ത തലമുറകളുടെ സമ്പാദ്യ, നിക്ഷേപ ശീലങ്ങളെ വ്യത്യസ്‌തമായ മറ്റൊരു കോണില്‍ നിന്നുകൂടി നോക്കികാണേണ്ടതുണ്ട്‌.

എഴുപതുകളിലും എണ്‍പതുകളിലും സുരക്ഷിതമായി ജോലി ചെയ്‌തിരുന്നവര്‍ മിക്കവാറും റിട്ടയര്‍മെന്റ്‌വരെ ഒരേ ജോലിയില്‍ തുടരുന്നതായിരുന്നു പതിവ്‌ എന്നതിനാല്‍ അവര്‍ക്ക്‌ ഒരു സ്ഥിരവരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന വിലക്കയറ്റം മൂലം അക്കാലങ്ങളില്‍ വരുമാനത്തില്‍ നിന്നും സമ്പാദിക്കുക എന്നത്‌ ഏളുപ്പമായിരുന്നില്ല. റിട്ടയര്‍മെന്റിന്‌ മുന്‍പായി വീട്‌ വെയ്‌ക്കുകയെന്നത്‌ വിഷമകരമായ ലക്ഷ്യമായിരുന്നു. അവിചാരിതമായ ആവശ്യങ്ങള്‍ക്ക്‌ പണം കണ്ടെത്താന്‍ കൈവായ്‌പയെയോ സ്വര്‍ണ വായ്‌പയെയോ ആശ്രയിക്കേണ്ടി വന്നിരുന്നു. കൂടുതല്‍ പണം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ പ്രോവിഡന്റ്‌ ഫണ്ടില്‍ നിന്നും വായ്‌പയെടുക്കുന്നത്‌ സാധാരണമായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെയും വ്യക്തികള്‍ക്ക്‌ വായ്‌പ കൊടുക്കുന്നത്‌ ബാങ്കുകള്‍ക്ക്‌ അത്രയൊന്നും താല്‍പര്യമുള്ള ബിസിനസ്സായിരുന്നില്ല. ക്രെഡിറ്റ്‌ കാര്‍ഡുകള്‍ നല്‍കിയിരുന്നത്‌ ധാരാളം വരുമാനമുള്ള ഒരു പ്രത്യേക വിഭാഗത്തിന്‌ മാത്രമായിരുന്നു. വിദ്യാഭ്യാസ വായ്‌പ ഒഴികെയുള്ള വ്യക്തിഗത വായ്‌പകള്‍ സാധാരണമായിരുന്നില്ല. സ്ഥിരമായ വരുമാനവും റിസ്‌ക്കില്ലാത്ത ജോലിയുമുണ്ടായിരുന്നെങ്കിലും വായ്‌പ ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം വ്യക്തികള്‍ക്ക്‌ സ്വന്തമായ വാഹനം പോലുള്ള സൗകര്യങ്ങള്‍ കുറവായിരുന്നു.

ഇന്ന്‌ ജോലിയുടെ സുരക്ഷിതത്വം കുറഞ്ഞിട്ടുണ്ടെങ്കിലും വരുമാനത്തില്‍ മതിയായ വര്‍ധന ഉണ്ടാകുന്നുണ്ട്‌. ബാങ്കുകളില്‍ നിന്നും വായ്‌പ ലഭിക്കുന്നത്‌ കൂടുതല്‍ ഏളുപ്പമായത്‌ വരുമാനത്തിലെ വര്‍ധന കാരണമാണ്‌. ഒന്‍പത്‌ ശതമാനം പലിശയ്‌ക്ക്‌ വായ്‌പ ലഭിക്കുകയെന്നത്‌ മുന്‍കാലങ്ങളില്‍ സങ്കല്‍പ്പിക്കാല്‍ പോലും പറ്റുമായിരുന്നില്ല. 20 ശതമാനം പലിശയ്‌ക്ക്‌ ഭവനവായ്‌പയെന്നത്‌ നമുക്കിന്ന്‌ സങ്കല്‍പ്പിക്കാന്‍ പറ്റാത്തതുപോലെ. ഇന്ന്‌ ഒരു വ്യക്തി വരുമാനമുണ്ടാക്കി തുടങ്ങുമ്പോള്‍ തന്നെ വായ്‌പയും പ്രതിമാസ ഗഡു അടിസ്ഥാനത്തിലുള്ള ഉല്‍പ്പന്നങ്ങളും ലഭിക്കാനുള്ള യോഗ്യതയുണ്ട്‌. കുറഞ്ഞ പണപ്പെരുപ്പവും വളരുന്ന സമ്പദ്‌വ്യവസ്ഥയും മികച്ച തൊഴിലവസരങ്ങളും ഉയര്‍ന്ന വരുമാനവും സൃഷ്‌ടിക്കുമ്പോള്‍ സമ്പാദിക്കാനുള്ള കഴിവും വര്‍ധിക്കുന്നു.

ഇന്ന്‌ പല സാമ്പത്തിക തീരുമാനങ്ങളും സ്വന്തം നിലയില്‍ എടുക്കാന്‍ നമുക്ക്‌ സാധിക്കും. വായ്‌പാ ലഭ്യതക്കായി ബാങ്ക്‌ ഉദ്യോഗസ്ഥന്‍ കനിയുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതി ഇന്നത്തെ ഉയര്‍ന്ന വരുമാനക്കാര്‍ക്കില്ല. ബാങ്കുകള്‍ വായ്‌പാ യോഗ്യത കണക്കാക്കുന്നത്‌ നമ്മുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്‌. വായ്‌പ കിട്ടാനുള്ള സൗകര്യമേറുമ്പോള്‍ കൂടുതല്‍ വായ്‌പയെടുക്കാനുള്ള പ്രവണത ഉണ്ടാകുന്നത്‌ സ്വാഭാവികം.

ആ പ്രവണത‌ക്ക്‌ വഴങ്ങിക്കൊടുക്കുന്നത്‌ നമ്മെ കടക്കെണിയിലേക്ക്‌ നയിക്കാനുള്ള സാധ്യതയുണ്ട്‌. അതിനാല്‍ സാമ്പത്തിക ആസൂത്രണം ശ്രദ്ധയോടെ ചെയ്യുകയെന്ന ഉത്തരവാദിത്തം നാം നിറവേറ്റേണ്ടതുണ്ട്‌. പുതിയ കാലം നമുക്ക്‌ ഒരുക്കിത്തരുന്ന അവസരങ്ങളെ ഉപയോഗിക്കുന്നത്‌ ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത്‌ നമ്മുടെ സാമ്പത്തിക നിലയില്‍ വിള്ളലുകള്‍ സൃഷ്‌ടിച്ചേക്കാമെന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതുണ്ട്‌.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.