Kerala

ഭവന വായ്‌പ എവിടെ നിന്ന്‌ എടുക്കണം?

കെ.അരവിന്ദ്‌

ഭവനവായ്‌പ എടുക്കാന്‍ മുതിരുന്നവര്‍ അത്‌ ബാങ്കുകളില്‍ നിന്ന്‌ വേണോ അതോ ഭ വന വായ്‌പാ സ്ഥാപനങ്ങളില്‍ നിന്ന്‌ വേ ണോ എന്ന സംശയം നേരിടാറുണ്ട്‌. ഭവന വായ്‌പയുടെ തിരിച്ചടവിനുള്ള കാലയളവ്‌, പലിശനിരക്ക്‌, പ്രോസസിംഗ്‌ ഫീസ്‌ തുടങ്ങിയ ഘടകങ്ങളു ടെ അടിസ്ഥാനത്തിലാണ്‌ എവിടെ നിന്ന്‌ വായ്‌പയെടുക്കണമെന്ന്‌ തീരുമാനിക്കുന്നത്‌.

വായ്‌പക്ക്‌ അപേക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സംബന്ധിച്ച്‌ കര്‍ശനമായ വ്യവസ്ഥകളാണ്‌ ബാങ്കുകള്‍ക്കുള്ളത്‌. രേഖകളുടെ കാര്യത്തില്‍ കുറെക്കൂടി അയഞ്ഞ സമീപനമാണ്‌ ഭവന വായ്‌പാ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നത്‌. ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭവന വായ്‌പാ സ്ഥാപനങ്ങളില്‍ നിന്ന്‌ വായ്‌പ ലഭിക്കുന്നതിനുള്ള കാലതാമസം കുറവാണ്‌.

മികച്ച ക്രെഡിറ്റ്‌ സ്‌കോറില്ലെങ്കില്‍ ബാങ്കുകളില്‍ നിന്ന്‌ വായ്‌പ നേടിയെടുക്കുക എളുപ്പമല്ല. ക്രെഡിറ്റ്‌ ഇന്‍ഫര്‍മേഷന്‍ കമ്പനിയായ സിബിലിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച്‌ 80 ശതമാനം പുതിയ വായ്‌പകളും അനുവദിക്കുന്നത്‌ 750ന്‌ മുകളില്‍ ക്രെഡിറ്റ്‌ സ്‌കോറുള്ളവര്‍ക്കാണ്‌. താഴ്‌ന്ന ക്രെഡിറ്റ്‌ സ്‌കോറുള്ളവരാണെങ്കില്‍ ഭവന വായ്‌പാ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. അതേ സമയം ഭവന വായ്‌പാ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്‌ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ്‌. ഉയര്‍ന്ന ക്രെഡിറ്റ്‌ സ്‌കോറുള്ളവര്‍ക്ക്‌ ഭവനവായ്‌പ നിലവില്‍ 7-7.50 ശതമാനം നിരക്കില്‍ ലഭ്യമാണെന്നിരിക്കെ മികച്ച ക്രെഡിറ്റ്‌ സ്‌കോറില്ലാത്തവര്‍ക്ക്‌ ആ നിരക്ക്‌ ലഭിക്കണമെന്നില്ല. അപേക്ഷകന്റെ വരുമാനം, വായ്‌പാ കാലയളവ്‌, ജോലിയുടെ സ്വഭാ വം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ്‌ വായ്‌പയുടെ പലിശ നിരക്ക്‌ നിശ്ചയിക്കുന്നത്‌.

ഭവന വായ്‌പാ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്നത്‌ കുറഞ്ഞ വായ്‌പാ തുകയായിരിക്കും. സ്റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ തുക തുടങ്ങിയ ചെലവുകളൊന്നും ബാങ്കുകള്‍ വായ്‌പാ തുകയില്‍ ഉള്‍പ്പെടുത്താറില്ല. അതേ സമയം ഭവന വായ്‌പാ സ്ഥാപനങ്ങള്‍ ഇത്തരം ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തി വായ്‌പ നല്‍കാറുണ്ട്‌.

കേരളത്തില്‍ സ്റ്റാമ്പ്‌ ഡ്യൂട്ടി എട്ട്‌ ശതമാനവും രജിസ്‌ട്രേഷന്‍ ചാര്‍ജ്‌ രണ്ട്‌ ശതമാനവുമാണ്‌. അതായത്‌ ഈ ഇനത്തിലുള്ള മൊ ത്തം ചെലവ്‌ ഭവനത്തിന്റെ വിലയു ടെ പത്ത്‌ ശതമാനം വരും. ഉദാഹരണത്തിന്‌ 50 ലക്ഷം രൂപ വില വരു ന്ന ഭവനത്തി ന്റെ സ്റ്റാമ്പ്‌ ഡ്യൂ ട്ടി, രജിസ്‌ട്രേഷന്‍ തുക തുടങ്ങിയ ചെലവുകള്‍ അ ഞ്ച്‌ ലക്ഷം രൂപയോളം വരും.

സാധാരണ നിലയില്‍ ഭവനത്തിന്റെ വിലയുടെ 80 ശതമാനമാണ്‌ വായ്‌പയായി നല്‍കുന്നത്‌. 50 ലക്ഷം രൂപ വില വരുന്ന ഭവനത്തിന്‌ ബാങ്കുകളില്‍ നിന്ന്‌ ലഭിക്കാവുന്നത്‌ പരമാവധി 40 ലക്ഷം രൂപയുടെ വായ്‌പ ആയിരിക്കും.

അതേ സമയം ഭവന വായ്‌പാ സ്ഥാപനങ്ങള്‍ സ്റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ തുക തുടങ്ങിയ ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തി വാ യ്‌പ നല്‍കുന്നതിനാല്‍ കൂടുതല്‍ ഉയര്‍ന്ന തുക ലഭിക്കും. അതായത്‌ 50 ലക്ഷം രൂപ വില വരുന്ന ഭവനത്തിന്‌ ഭവന വായ്‌പാ സ്ഥാപനങ്ങളില്‍ നിന്നും 44 ലക്ഷം രൂപ വരെ വായ്‌പയായി ലഭിക്കാം. ചില ഭവന വായ്‌പാ സ്ഥാപനങ്ങള്‍ 80 ശതമാനത്തിന്‌ മുകളിലും വായ്‌പ നല്‍കാറുണ്ട്‌.

പൊതുവെ ഭവന വായ്‌പാ സ്ഥാപനങ്ങ ളേക്കാള്‍ വേഗത്തിലാണ്‌ ബാങ്കുകള്‍ പലിശ നിരക്കിലുണ്ടാകുന്ന വ്യതിയാനത്തിന്‌ അനുസരിച്ച്‌ ഭവന വായ്‌പയുടെ നിരക്കില്‍ വ്യത്യാ സം വരുത്തുന്നത്‌. ബാങ്കുകളുടെ ഭവന വായ്‌പയുടെ പലിശ നിരക്ക്‌ മാര്‍ജിനല്‍ കോസ്റ്റ്‌ ഓഫ്‌ ലെന്റിംഗ്‌ റേറ്റു(എംസിഎല്‍ആര്‍) മായാണ്‌ ബന്ധിപ്പിച്ചിരിക്കുന്നത്‌. അതേ സമയം ഭവന വായ്‌പാ സ്ഥാപനങ്ങളുടെ പ ലിശ നിരക്ക്‌ ബെഞ്ച്‌മാര്‍ക്ക്‌ പ്രൈം ലെന്റിംഗ്‌ റേറ്റുമായാണ്‌ ബന്ധിപ്പിച്ചിരിക്കുന്നത്‌.

ബാങ്കുകളില്‍ നിന്ന്‌ ഭവന വായ്‌പയെടുക്കുമ്പോള്‍ ലഭിക്കുന്ന ഒരു ആനുകൂല്യം ഓ വര്‍ഡ്രാഫ്‌റ്റ്‌ സൗകര്യമാണ്‌. ഓവര്‍ഡ്രാഫ്‌റ്റ്‌ പലിശ ഇനത്തിലുള്ള ബാധ്യത കുറയ്‌ക്കാന്‍ സഹായകമാകും. ഭവനവായ്‌പാ അക്കൗണ്ടുമായി ബന്ധിപ്പിച്ചുകൊണ്ട്‌ ഒരു കറന്റ്‌ അ ക്കൗണ്ട്‌ തുറയ്‌ക്കുകയാണ്‌ ഈ സേവനം ലഭ്യമാകുന്നതിന്‌ ഉപഭോക്താക്കള്‍ ചെയ്യേണ്ടത്‌. അതേ സമയം ഭവന വായ്‌പാ സ്ഥാപനങ്ങള്‍ ഓവര്‍ഡ്രാഫ്‌റ്റ്‌ അനുവദിക്കുന്നില്ല. ഭവന വായ്‌പാ സ്ഥാപനങ്ങള്‍ക്ക്‌ ബാങ്കുകളെ പോലെ ഓവര്‍ ഡ്രാഫ്‌റ്റ്‌ നല്‍കാനാകില്ല എന്നതാണ്‌ കാരണം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.