India

നിക്ഷേപം തുടങ്ങാന്‍ വലിയ തുക കൈയില്‍ വരുന്നതു വരെ കാത്തിരിക്കരുത്‌

കെ.അരവിന്ദ്‌

“നിക്ഷേപം നേരത്തെ തുടങ്ങുന്നതാണ്‌ നല്ല ശീലമെന്ന്‌ ഉപദേശിക്കാന്‍ എളുപ്പമാണ്‌, നിക്ഷേപിക്കാന്‍ പണമുണ്ടെങ്കിലല്ലേ അത്‌ സാധിക്കൂ”-താരതമ്യേന കുറഞ്ഞ വരുമാന ക്കാരായ ആളുകള്‍ നിക്ഷേപത്തിന്റെ പ്രാധാ ന്യത്തെ കുറിച്ച്‌ പറയുമ്പോള്‍ ഇങ്ങനെ പ്രതി കരിച്ച്‌ കാണാറുണ്ട്‌. നിക്ഷേപിക്കാന്‍ വലിയ തുക ആവശ്യമാണെന്ന ധാരണയുടെ പുറ ത്താണ്‌ നിക്ഷേപത്തോട്‌ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നത്‌.

നിക്ഷേപിക്കാന്‍ മതിയായ പണമില്ല എന്ന കാരണത്താല്‍ പലരും നിക്ഷേപം തുടങ്ങാന്‍ താല്‍പ്പര്യം കാട്ടാറില്ല. വളരെ ചെറിയ തുക സമ്പാദിച്ചിട്ടെന്തു കാര്യമെന്ന സമീപനം പുലര്‍ ത്തുന്നവര്‍ സമ്പാദിക്കാവുന്ന ചെറിയ തുക പോലും ചെലവിലേക്ക്‌ വകയിരുത്താറുമുണ്ട്‌.
എന്നാല്‍ സാമ്പത്തിക ആസൂത്രണത്തി ന്റെ അടിസ്ഥാന പ്രമാണമെന്ന നിലയില്‍ ഇ ത്തരക്കാര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്‌- എത്ര ചെറിയ തുക കൊണ്ടും നിക്ഷേപം ആ രംഭിക്കാം. ഉദാഹരണത്തിന്‌ മ്യൂച്വല്‍ ഫണ്ടു കളില്‍ എല്ലാ മാസവും സിസ്റ്റമാറ്റിക്‌ ഇന്‍വെ സ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) പ്രകാരം നിക്ഷേ പം നടത്താന്‍ 500 രൂപ ഓരോ മാസവും നീക്കി വെച്ചാല്‍ മതിയാകും.

നിക്ഷേപിക്കാന്‍ മതിയായ തുക കൈവ ന്നിട്ട്‌ അത്‌ ചെയ്യാമെന്ന്‌ പറയുന്നത്‌ നിക്ഷേപം അനന്തമായി വൈകിപ്പിക്കാനാണ്‌ കാരണമാ കുക. ചെറിയ തുക മാത്രം സമ്പാദിക്കാന്‍ കഴി യുന്നവര്‍ നിക്ഷേപിക്കാന്‍ വലിയ തുക കൈ വരുന്നതിനായി കാത്തിരിക്കുന്നതില്‍ അര്‍ത്ഥ മില്ല. സമ്പാദിക്കാവുന്ന ചെറിയ തുക ഉപ യോഗിച്ച്‌ നിക്ഷേപം എത്രയും പെട്ടെന്ന്‌ ആ രംഭിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌.

വരുമാനം ലഭിച്ചു തുടങ്ങുമ്പോള്‍ തന്നെ നിക്ഷേപം തുടങ്ങാനാണ്‌ ശ്രമിക്കേണ്ടത്‌. നി ക്ഷേപം തുടങ്ങുന്നത്‌ വൈകിപ്പിക്കുന്നത്‌ ജീ വിതലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നത്‌ വൈകുന്നതിനാണ്‌ കാരണമാകുക.

നിക്ഷേപം തുടങ്ങി കഴിഞ്ഞാല്‍ അത്‌ സ്ഥിരമായി ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിക്ഷേപം തുടരുന്നത്‌ തടസപ്പെടാതിരിക്കാന്‍ ചെലവുകള്‍ കുറയ്‌ക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.
ഇന്ന്‌ ഒരു രൂപ ചെലവ്‌ കുറയ്‌ക്കാന്‍ കഴി ഞ്ഞാല്‍ നാളെ ഒരു രൂപ നമുക്ക്‌ അധികമായി ലഭിക്കുന്നതിന്‌ തുല്യമാണ്‌. ഒഴിവു ദിവസം കൊല്ലുന്നതിന്‌ സിനിമ കാണാനും പട്ടണ ത്തില്‍ ചുറ്റിയടിക്കാനുമുള്ള ചെലവുകളില്‍ ഒരു പങ്ക്‌ മാറ്റിവെക്കാന്‍ സാധിച്ചാല്‍ തന്നെ അത്‌ നാളത്തേക്കുള്ള സമ്പാദ്യമായി മാറും. ചെറിയ സമ്പാദ്യങ്ങള്‍ ഹ്രസ്വകാലത്തിനു ള്ളില്‍ വലിയ നേട്ടം തരികില്ലായിരിക്കും. എ ന്നാല്‍ ദീര്‍ഘകാലത്തിനുള്ളില്‍ അത്‌ വലിയ വ്യത്യാസമുണ്ടാക്കും.

വരുമാനം കൂടുന്നതിന്‌ അനുസരിച്ച്‌ നി ക്ഷേപവും വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കണം. പല രും വരുമാനം കൂടുമ്പോള്‍ ചെലവ്‌ ക്രമാതീ തമായി ഉയരുന്ന സ്ഥിതി നേരിടാറുണ്ട്‌. ഇത്‌ വരുമാനത്തിന്‌ അനുസരിച്ച്‌ ചെലവ്‌ ക്രമീ കരിക്കാന്‍ സാധിക്കാത്തതു കൊണ്ടോ അതില്‍ ശ്രദ്ധിക്കാത്തതു കൊണ്ടോ ആണ്‌. അതുകൊ ണ്ട്‌ വരുമാനം കൂടുന്നതിന്‌ അനുസരിച്ച്‌ ചെ ലവ്‌ ക്രമീകരിച്ചില്ലെങ്കില്‍ വരുമാന വര്‍ധന യ്‌ക്ക്‌ ആനുപാതികമായി സമ്പാദിക്കാന്‍ സാധിച്ചുവെന്നുവരില്ല.

നിക്ഷേപം വളരുന്നതിന്‌ ക്ഷമയോടെ കാത്തിരിക്കുക എന്നത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ലക്ഷ്യങ്ങളിലേക്കുള്ള കാലയളവ്‌ അനുസരിച്ച്‌ ക്ഷമ പാലിക്കാന്‍ ശ്രദ്ധിക്കണം. സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ പോലുള്ള നിക്ഷേപ രീതികളില്‍ നിന്ന്‌ മികച്ച ഫലം ലഭിക്കാന്‍ ദീര്‍ഘകാലം കാത്തിരിക്കാന്‍ നി ക്ഷേപകര്‍ തയാറാകണം. ഓഹരി വിപണി യില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളിലെ മൂല്യവ്യതിയാനം സ്വാഭാവികമാണെന്ന്‌ നി ക്ഷേപകര്‍ തിരിച്ചറിയണം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.