തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ പീഢനങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെല്ലാം തങ്ങളുടെ നേട്ടമായ ചിത്രീകരിക്കാനുളള വ്യഗ്രതയില്‍ കോവിഡ് ബാധിതരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ മറന്ന് പോയെന്നാണ് ഇതു വ്യക്തമാക്കുന്നത്.
അടൂരിലെയും, കുളത്തൂപ്പുഴയിലെയും പീഡനങ്ങള്‍ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗപ്രതിരോധത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന് സര്‍ക്കാരിന്റെ വീമ്പ് പറച്ചില്‍ വെറും പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു. പൊലീസിനെ ഉപയോഗിച്ച് മനുഷ്യാവകാശങ്ങളെപ്പോലും ചവിട്ട് മെതിച്ച് രോഗ പ്രതിരോധത്തിന്റെ പേരില്‍ സര്‍ക്കാര്‍ മേനി നടിക്കുമ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ കൈകളാല്‍ സാധാരണക്കാരുടെ സുരക്ഷ അപകടത്തിലാവുകയാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജനങ്ങളോട് മാപ്പു പറയണമെന്നും പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.
ഗുണ്ടാ- ലഹരി മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനവും, ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പിന്തുണയും സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കിയതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.