ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി മുതല്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ മേല്‍വിലാസം പാസ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ ഇന്ത്യന്‍ കേന്ദ്രമന്ത്രാലയം അനുമതി നല്‍കി. പുതിയ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് ആന്റ് അറ്റസ്‌റ്റേഷന്‍ കോണ്‍സുല്‍ സിദ്ധാര്‍ത്ഥ കുമാര്‍ അറിയിച്ചു.
സ്വന്തം കെട്ടിടത്തിന്റെയോ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിന്റെയോ വിലാസമാണ് വേണ്ടത്. ഏതെങ്കിലും ഒരു വിലാസം മാത്രമേ നല്‍കാന്‍ കഴിയൂ. വാടക കരാര്‍, ആധാരം, ടെലഫോണ്‍ ബില്‍, ദേവ/ഫേവ/സേവ ബില്‍ തുടങ്ങിയവയാണ് രേഖകളായി നല്‍കേണ്ടത്.
ഇന്ത്യയില്‍ സ്ഥിരമായ മേല്‍വിലാസമില്ലാതെ വര്‍ഷങ്ങളായി യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്കടക്കം പുതിയ തീരുമാനം പ്രയോജനപ്പെടും. അവര്‍ക്ക് ഇനി മുതല്‍ പ്രാദേശിക മേല്‍വിലാസമായി വിദേശ രാജ്യങ്ങളിലെ വിലാസം ചേര്‍ക്കാം. എന്നാല്‍, നിലവിലെ പാസ്പോര്‍ട്ടില്‍ ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവര്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കണം. അതോടൊപ്പം വിലാസവും മാറ്റാം. ദിവസവും ഇത്തരം നിരവധി അപേക്ഷകള്‍ വരുന്നുണ്ടെന്നും ഇവ പരിഗണിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.