തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി തീരുമാനം അങ്ങേയറ്റം മനുഷ്യത്വ രഹിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐ അന്വേഷണം തടയാനുളള ഇടതു സര്‍ക്കാരിന്റെ ഈ നീക്കം ഒരിക്കല്‍കൂടി കേസില്‍ സിപിഎമ്മിന്റെ പങ്ക് തെളിയിക്കുന്നതാണെന്നും സിപിഎം ക്രിമിനലുകളെ രക്ഷിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ പങ്ക് കൃത്യമായി ആരോപിക്കുന്ന ഈ കേസ് സിബിഐയ്ക്ക് വിടാനുളള ആര്‍ജ്ജവമായരുന്നു മുഖ്യമന്ത്രി കാട്ടേണ്ടിയിരുന്നതെന്നും സിപിഎമ്മിന് പങ്കില്ലെങ്കില്‍ പിന്നെന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട കേസ് ഡയറിയോ രേഖകളോ ഒന്നും തന്നെ ഇതുവരെ സംസ്ഥാന പോലീസ് സിബിഐയ്ക്ക് നല്‍കാത്തത് സിപിഎം ഉന്നതരുടെ ഇടപെടലുകളെ തുടര്‍ന്നാണ്. ഇത്തരത്തിലുളള പോലീസ് നടപടി കോടതിയലക്ഷ്യവും അന്വേഷണ അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍, ടി.പി.ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള കൊലക്കേസുകളില്‍ പ്രതികളെ സംരക്ഷിക്കുന്നതിനും സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിനും വേണ്ടി നികുതിദായകന്റെ കോടികളാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചെതെന്ന ആരോപണവും ഉന്നയിച്ചു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിലും സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഇപ്പോള്‍ ഓരോ ദിവസവും സിപിഎം നേതൃത്വത്തെ ചുറ്റിപ്പറ്റിയുളള അഴിമതികളുടെയും മയക്കമരുന്നിന്റെയും കൊലപാതകത്തിന്റെ സംഭവങ്ങളാണ് പുറത്തു വരുന്നതെന്നും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കിയ സിപിഎമ്മിനെ ഇന്നത്തെ പാര്‍ട്ടി നേതൃത്വം സ്വാര്‍ത്ഥലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനെതിരെ സിപിഎം അനുഭാവികള്‍ പ്രതിഷേധിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പളളി പറഞ്ഞു. രാഷ്ട്രീയമാനം നല്‍കി രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ശ്രമിച്ച വെഞ്ഞാറമൂട് കൊലപാതക കേസും സിബിഐ അന്വേഷിച്ചാല്‍ ഡിവൈഎഫ്‌ഐയുടെ ഉന്നതനായ സംസ്ഥാന നേതാവ് പ്രതിസ്ഥാനത്ത് വരുമെന്നും കൂട്ടിച്ചേര്‍ത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.