പാലക്കാട്ടെ പെപ്സി യൂണിറ്റ് പൂട്ടാൻ നടത്തിപ്പുകാരായ വരുൺ ബിവറേജസ് തീരുമാനിച്ചതോടെ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു. തൊഴിൽ നഷ്ടമാകുന്നവരുടെ പുനരധിവാസം ഉൾപ്പെടെ ഉറപ്പുവരുത്താൻ സർക്കാർ ഇടപെടലാണ് ഇവർ ആവശ്യപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ദിവസം മുതൽ സമരത്തിനിറങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.
20 വർഷത്തിലേറെയായി കഞ്ചിക്കോട് പ്രവർത്തിക്കുന്ന പെപ്സി യൂണിറ്റിൽ 112 സ്ഥിരം ജീവനക്കാരും അഞ്ഞൂറിനടുത്ത് താത്ക്കാലിക ജീവനക്കാരുമുണ്ട്. കമ്പനി പൂർണമായി പൂട്ടുമ്പോൾ, പരിഹരിക്കപ്പെടുന്നത് സ്ഥിരം ജീവനക്കാരുടെ നഷ്ടപരിഹാരം മാത്രമാണ്. കോവിഡ് കാലത്ത് ജോലിയും കൂലിയും ഇല്ലാതിരിക്കുമ്പോഴാണ് കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു കമ്പനിക്ക് കൂടി പൂട്ട് വീഴുന്നത്.
വേതന കരാർ പുതുക്കണമെന്നാശ്യപ്പെട്ട് ഫെബ്രുവരിയിൽ കരാർ ജോലിക്കാർ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് നിരാകരിച്ചെങ്കിലും കോവിഡ് പ്രതിസന്ധിക്കിടെ സമരത്തിൽ നിന്ന് തൊഴിലാളികൾ പിന്മാറി. തുടർന്ന് മാർച്ച് 22 മുതൽ കമ്പനി ലോക് ഔട്ടിലായി.
തൊഴിൽ- വ്യവസായ വകുപ്പിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് അടുത്ത ദിവസം സംയുക്ത ട്രേഡ് യൂണിയൻ സമരപരിപാടികളും നടത്തുന്നുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.