തിരുവനന്തപുരം: കരകൗശല വികസന കോര്‍പ്പറേഷനില്‍ നിന്നും 8 വര്‍ഷം മുമ്പ് വിരമിച്ച രോഗബാധിതയായ മുന്‍ ജീവനക്കാരിക്ക് ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയക്കായി കുടിശികയുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നാലു തുല്യ ഗഡുക്കളായി കൊടുത്തുതീര്‍ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.
ആനുകൂല്യങ്ങള്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കൊടുത്തു തീര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വീകരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പരാതിക്കാരിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ബന്ധപ്പെട്ട അധികാരികള്‍ സമാധാനം പറയേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. കോര്‍പ്പറേഷന്‍ എം ഡിക്കാണ് ഉത്തരവ് നല്‍കിയത്.
ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ സംബന്ധിക്കുന്ന ഒരു റിപ്പോര്‍ട്ട് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡിയും ഡിസംബര്‍ 31 നകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കോര്‍പ്പറേഷന്‍ മുന്‍ ജീവനക്കാരി സമര്‍പ്പിച്ച പരാതിയില്‍ 2019 മാര്‍ച്ച് 7 ന് ഒരു ഉത്തരവ് കമ്മീഷന്‍ പാസാക്കിയിരുന്നു. എന്നാല്‍ കോവിഡ് കാരണം സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സമയം വേണമെന്ന് കോര്‍പ്പറേഷന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡിന് മുമ്പാണ് ഉത്തരവ് പാസാക്കിയതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. പരാതിക്കാരി 2 ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. മൂന്നാമത്തെ ശസ്ത്രക്രിയ സാമ്പത്തിക പ്രതിസന്ധി കാരണം നടത്തിയിട്ടില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.