യു.എ.ഇ യിലെ ആശുപത്രികളില്‍ കോവിഡ് 19 പരിശോധന നിരക്ക് കുറച്ചു. പരമാവധി 250 ദിര്‍ഹം മാത്രമെ പരിശോധന ഫീസ് ആയി ഈടാക്കാവൂ എന്ന് അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.നേരത്ത ഇത് 370 ദിര്‍ഹം ആയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ സുരക്ഷ ഉറപ്പാക്കാനായി പരിശോധന നടത്തുന്നവരില്‍ നിന്നുമാണ് ഈ തുക ഈടാക്കുക. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുകയും വൈറസ് ബാധിച്ചതായി സംശയിക്കുകയും ചെയ്യുന്നവരുടെ പരിശോധന സൗജന്യമായി തുടരും.വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ കീഴിലുള്ള 12 ആശുപത്രികളിലും ക്ലിനിക്കുകളിലുമായി കോവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് 200 ദിര്‍ഹമാണ് ഈടാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഫലം നേടാനാകുമെന്നും അധികൃതര്‍ അറിയിച്ചു. 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകണമെന്നുണ്ടെങ്കില്‍ 250 ദിര്‍ഹം ഫീസ് അടയ്ക്കണം.സുലേഖ ആശുപത്രിയില്‍ 250 ദിര്‍ഹമാണ് കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. ദുബായ്,ഷാര്‍ജ,റാസല്‍ ഖൈമ , അജ്മാന്‍ എന്നിവിടങ്ങളിലുടനീളമുള്ള നിരവധി ആസ്റ്റര്‍ ക്ലിനിക്കുകളും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ 299 ദിര്‍ഹത്തിന് നടത്തുമെന്നും അറിയിച്ചു.യു.എ.ഇ യില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് 190 ദിര്‍ഹത്തിന് വീടുകളിലെത്തി പി.സി.ആര്‍ പരിശോധന നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസും വ്യക്തമാക്കി. ദുബായ് ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ദുബായ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറുമായി ചേര്‍ന്ന് 180 ദിര്‍ഹത്തിന്റെ പ്രത്യേക നിരക്കില്‍ പരിശോധന വാഗ്ദാനം ചെയ്യുന്നുണ്ട് .
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.