ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 225 അംഗങ്ങളുള്ള പാര്‍ലമെന്റിലെ 196 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ബാക്കി 26 സീറ്റുകള്‍ ഓരോ പാര്‍ട്ടിക്കും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ വീതിച്ചുനല്‍കും.1.6 കോടി വോട്ടര്‍മാരുടെ അംഗീകാരം തേടി 7,452 സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തില്‍ 3 തവണയാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. ഇന്ന് രാത്രി 8 വരെ വോട്ടെടുപ്പ് നീട്ടിയിട്ടുണ്ട്. നാളെ രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കും.
പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) മികച്ച ജയം നേടുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നു. പ്രസിഡന്റിന്റെ അധികാരങ്ങള്‍ കുറച്ച 2015ലെ ഭരണഘടനാ ഭേദഗതി തിരുത്താന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് എസ്എല്‍പിപി ലക്ഷ്യമിടുന്നത്.
ഗോട്ടബയയുടെ സഹോദരനും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുന്നുണ്ട്. മഹിന്ദയുടെ മൂത്ത മകന്‍ നമല്‍ രാജപക്‌സെ, മൂത്ത സഹോദരന്‍ ചമല്‍ രാജപക്‌സെ, ബന്ധുക്കളായ ശശീന്ദ്ര രാജപക്‌സെ, നിപുണ രണവാക എന്നിവരും മത്സരിക്കുന്നുണ്ട്. ഐക്യമില്ലാതെ മത്സരിക്കുന്ന പ്രതിപക്ഷം കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.