കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കേസില്‍ ഒളിവിലുള്ള സി.പി. ഉസ്മാനുമായി നിരവധി തവണ വിജിത്ത് കൂടിക്കാഴ്ച നടത്തിയെന്നും ഒളിവിലുള്ള സിപിഐ മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളുമെത്തിക്കുന്നത് വിജിത്താണെന്നും എന്‍ഐഎ ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് യുഎപിഎ ചുമത്തി വിജിത്തിനെ അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തില്‍ അംഗമാണ്. വിജിത്താണ് മാവോയിസ്റ്റ് സാഹിത്യങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതെന്നും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലുമായി വിജിത്തിന് അടുത്ത ബന്ധമാണ്. ഉസ്മാന്‍, ജലീല്‍ എന്നിവരുമൊത്ത് വിവിധ ജില്ലകളില്‍ ഗൂഡാലോചനയില്‍ പങ്കടുത്തു.
വിജിത്തില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചു. സംഘടനയില്‍ വിജിത് അറിയപ്പെടുന്നത് പച്ച, ബാലു, മുസഫിര്‍, അജയ് എന്നീ പേരുകളിലാണെന്നും എന്‍ഐഎ പറയുന്നു. പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയാണ് വിജിത്ത് വിജയന്‍. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിത്ത് അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തത് ഇയാളാണെന്ന് എന്‍ഐഎ ആരോപിക്കുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.