Breaking News

പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തിന്റെ സൈന്യം സജ്ജം

പത്തനംതിട്ട: പമ്പ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു. രണ്ട് സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. പത്തനംതിട്ടയില്‍ അതീവജാഗ്രത തുടരുകയാണ്. റാന്നിയില്‍ വെള്ളമുയരാന്‍ സാധ്യതയുണ്ട്. പമ്പ, കക്കാട്ടാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പമ്പ ഡാമിന്റെ ഷട്ടറുകള്‍ ഒന്‍പത് മണിക്കൂര്‍ തുറന്നുവെക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് 25 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ എത്തിയിട്ടുണ്ട്. ആറന്മുളയില്‍ ആറ്, തിരുവല്ലയില്‍ അഞ്ച്, അടൂരില്‍ രണ്ട്, റാന്നിയില്‍ മൂന്ന് വള്ളങ്ങളും 8 കുട്ടവഞ്ചികളും, ടൗണില്‍ 19 ബോട്ടുകള്‍, പന്തളത്ത് രണ്ട്, തുമ്പമണില്‍ ഒരു വള്ളം എന്നിങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ചെങ്ങന്നൂരില്‍ നാലടി വരെ വെളളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സജി ചെറിയാന്‍ എം എല്‍ എ അറിയിച്ചു. പോലീസും ദുരിതാശ്വാസ പ്രവര്‍ത്തകരും മെഡിക്കല്‍ ടീമുമെല്ലാം സജ്ജമായി കഴിഞ്ഞു. 120ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞു. നൂറോളം ക്യാമ്പുകളിലേക്ക് ആയിരക്കണക്കിന് ആളുകളെ മാറ്റിക്കഴിഞ്ഞു. പതിനായരക്കണക്കിന് ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റിയെന്നും സജി ചെറിയാന്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.