Kerala

അഴിമതി അവകാശമെന്ന്‌ കരുതുന്നവരുടെ രാഷ്‌ട്രീയം

 

1984ലാണ്‌ കെ.ജി.ജോര്‍ജിന്റെ പഞ്ചവടി പാലം എന്ന പ്രശസ്‌തമായ ചിത്രം പുറത്തിറങ്ങുന്നത്‌. അധികാര കേന്ദ്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും കൊള്ളയുടെയും മതിഭ്രമം കലര്‍ന്ന ലോകത്തെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ചിത്രീകരിച്ച സിനിമ ആയിരുന്നു അത്‌. അഴിമതിയുടെ നേര്‍പ്രതീകം പോലെ അതില്‍ ചിത്രീകരിക്കപ്പെട്ട പഞ്ചവടി പാലം ഒരു യാഥാര്‍ത്ഥ്യമാകുന്നത്‌ പതിറ്റാണ്ടുകള്‍ക്കു ശേഷം നാം കണ്ടു. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ജംഗ്‌ഷനുകളിലൊന്നില്‍ അത്‌ ഒരു നോക്കുകുത്തി പോലെ ജനത്തെ നോക്കി പരിഹസിച്ചു. അതിന്‌ കാരണക്കാരായ ഉദ്യോഗസ്ഥര്‍ നിയമപരമായ നടപടിക്ക്‌ വിധേയമായെങ്കിലും മുഖ്യ ഉത്തരവാദിയായ മന്ത്രി അറസ്റ്റിലായത്‌ കഴിഞ്ഞ ദിവസം മാത്രമാണ്‌.

മന്ത്രി ഇബ്രാഹിം കുഞ്ഞിന്‌ ഈ കൊടിയ അഴിമതിയിലെ പങ്ക്‌ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയതാണ്‌. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലേക്ക്‌ പത്ത്‌ കോടി രൂപ ഇബ്രാഹിംകുഞ്ഞ്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌തതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും അദ്ദേഹത്തെ ചോദ്യം ചെയ്‌തു. ഇത്‌ വരിസംഖ്യ ഇനത്തില്‍ പിരിച്ച തുകയാണെന്ന് കേട്ടാല്‍ ആര്‍ക്കും വിശ്വസിക്കാനാകാത്ത വിശദീകരണമാണ്‌ അദ്ദേഹം നല്‍കിയത്‌. പാലത്തിന്റെ പേരില്‍ കിട്ടിയ കോഴയും ഈ പണത്തില്‍ ഉള്‍പ്പെട്ടതാണെന്നാണ്‌ ആരോപണം.

കേരളത്തില്‍ അഴിമതി കേസുകളില്‍ മുന്‍ മന്ത്രിമാര്‍ ആരോപണ വിധേയരാകുന്നത്‌ പതിവാണെങ്കിലും കുറ്റക്കാരാണെന്ന്‌ വിധിക്കപ്പെടുന്നത്‌ അപൂര്‍വമായാണ്‌. ഒരു വിധം അഴിമതികളില്‍ നിന്നൊക്കെ രാഷ്‌ട്രീയ നേതാക്കള്‍ വിദഗ്‌ധമായി ഊരിപ്പോരുന്നതാണ്‌ പതിവ്‌. ഇടമലയാര്‍ കേസില്‍ ആര്‍.ബാലകൃഷ്‌ണപിള്ള കുടുങ്ങിയതാണ്‌ ആദ്യത്തെ സംഭവം. സുപ്രിം കോടതിയുടെ വിധി അനുസരിച്ച്‌ ഒരു വര്‍ഷത്തേക്കാണ്‌ അദ്ദേഹം തടവില്‍ കഴിഞ്ഞത്‌. അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മുന്‍മന്ത്രിയാണ്‌ ആര്‍.ബാലകൃഷ്‌ണപിള്ള.

ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ സിപിഎം നേതാവ്‌ വി.എസ്‌.അച്യുതാന്ദന്‍ നല്‍കിയ പരാതിയിന്മേല്‍ കുറ്റക്കാരനെന്ന്‌ വിധിക്കപ്പെട്ട ബാലകൃഷ്‌ണപിള്ള ഇന്ന്‌ മുന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി എല്‍ഡിഫിനൊപ്പം വിരാജിക്കുന്നുവെന്നത്‌ രാഷ്‌ട്രീയത്തിലെ മറ്റൊരു വിരോധാഭാസമാണ്‌. ഇബ്രാഹിംകുഞ്ഞിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കാനും എല്‍ഡിഎഫ്‌ മന്ത്രിസഭയിലെ ഒരു അംഗം ആദ്യം ശ്രമിച്ചിരുന്നു. പാലാരിവട്ടം പാലം അപകടത്തിലായതിനു ശേഷം വന്ന റിപ്പോര്‍ട്ടുകളോട്‌ പ്രതികരിച്ചുകൊണ്ട്‌ ഇബ്രാഹിംകുഞ്ഞിന്‌ ഈ അഴിമതിയില്‍ പങ്കുണ്ടെന്ന്‌ കരുതുന്നില്ലെന്നാണ്‌ പൊതുമരാമത്ത്‌ മന്ത്രി ജി.സുധാകരന്‍ ആദ്യം പ്രതികരിച്ചത്‌. പിന്നീട്‌ അദ്ദേഹം ഈ പ്രസ്‌താവന തിരുത്തിയെങ്കിലും പ്രതിപക്ഷത്തെ നേതാവായ ഇബ്രാഹിംകുഞ്ഞിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കാന്‍ അദ്ദേഹം തിടുക്കം കാട്ടിയത്‌ എന്തിനായിരുന്നുവെന്ന ചോദ്യം അവശേഷിക്കുന്നു.

കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാരിനെ ഒട്ടേറെ ആരോപണങ്ങളുടെ ശരമുനയില്‍ നിര്‍ത്തിയിരിക്കുന്ന യുഡിഎഫ്‌ തികച്ചു വെട്ടിലാകുന്ന സാഹചര്യമാണ്‌ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റോടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. മറ്റൊരു മുസ്ലിം ലീഗ്‌ എംഎല്‍എ നേരത്തെ സാമ്പത്തിക തിരിമറി കേസില്‍ അറസ്റ്റിലായി. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്‌ മുന്നില്‍ ഹാജരാകേണ്ടി വന്ന കെ.എം. ഷാജി എംഎല്‍എക്ക്‌ ഇതുവരെ തന്റെ രമ്യഹര്‍മത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്‌ കൃത്യമായി വെളുപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

അഴിമതി തങ്ങളുടെ അവകാശമാണെന്ന്‌ കരുതുന്ന ഒരു പറ്റം രാഷ്‌ട്രീയനേതാക്കളാണ്‌ കേരളത്തിന്റെ ശാപം. മാതൃകാപരമായ ശിക്ഷാവിധികള്‍ ഉണ്ടാകാത്തതു കൊണ്ടാണ്‌ മന്ത്രിമാര്‍ ഉള്‍പ്പെട്ട അഴിമതികള്‍ തുടരുന്നത്‌. അഴിമതിക്കാര്‍ അറസ്റ്റിലാകുമ്പോള്‍ യാതൊരു ജാള്യതയുമില്ലാതെ അവരെ പ്രതിരോധിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ തങ്ങളെ അധികാരസ്ഥാനങ്ങളിലെത്തിക്കുന്ന ജനങ്ങളെ പരസ്യമായി പരിഹസിക്കുകയാണ്‌ ചെയ്യുന്നത്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.