പ്രതിപക്ഷ നേതൃനിരയിലെ പ്രഗത്ഭരായ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎമ്മിലെ ബുദ്ധദേവ് ഭട്ടാചാര്യ എന്നിവര്‍ക്ക് പദ്മഭൂഷണ്‍
ന്യൂഡെല്‍ഹി : അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രണ്ടാമത്തെ വലിയ സിവിലിയന്‍ പുരസ്‌കാരമായ പദ്മവിഭൂഷണ്‍ നല്‍കി രാജ്യത്തിന്റെ ആദരം. ഈ വര്‍ഷത്തെ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷ നിരയിലെ പ്രഗത്ഭരായവരും ഉള്‍പ്പെട്ടു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ബട്ടാചാര്യ, കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരാണ് അപ്രതീക്ഷതമായി പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്.
ബിപിന്‍ റാവത്തിനൊപ്പം മരണാനന്തര ബഹുമതിയായി യുപി മുന്‍മുഖ്യമന്ത്രിയും ഗവര്‍ണറുമായിരുന്ന കല്യാണ്‍ സിംഗ്, അദ്ധ്യാത്മിക പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഗീത പ്രസ് ഉടമ രാധേശ്യം ഖേംക എന്നിവര്‍ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. പ്രഭാ ആത്രെയ്ക്കും പത്മവിഭൂഷണ്‍ ലഭിച്ചു.
ഗുലാം നബി ആസാദ്, ബുദ്ധദേബ് ഭട്ടാചാര്യ എന്നിവര്‍ക്കൊപ്പം എഴുത്തുകാരി പ്രതിഭാ റോയ്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടര്‍ സൈറസ് പൂനവാല, മൈക്രോസോഫ്ട് സിഇഒ സത്യനദല്ല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫാബെറ്റിന്റിന്റെ സിഇഒ സുന്ദര്‍ പിച്ചെ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റഷീദ് ഖാന്‍, സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന രാജീവ് മെഹര്‍ഷി തുടങ്ങി 17 പേര്‍ക്കാണ് പദ്മഭൂഷണ്‍ ലഭിച്ചത്.
107 പേര്‍ക്കാണ് പത്മശ്രീ ലഭിച്ചത് കേരളത്തില്‍ നിന്നും കവി പി നാരായണക്കുറുപ്പ്, കളരിയാശാന്‍ ശങ്കരനാരായണ മേനോന്‍ ചുണ്ടിയില്‍, വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്, സാമുഹിക പ്രവര്‍ത്തക കെവി റാബിയ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.
തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ഷൗകര്‍ ജാനകി (90) പത്മശ്രീ പുരസ്‌കാരം ലഭിച്ചത് വൈകി വന്ന അംഗീകരാരമായി മാറി. ബോളിവുഡ് ഗായകന്‍ സോനു നിഗം, ഹിന്ദി സാഹിത്യകാരന്‍ ദിലീപ് ഷഹാനി എന്നിവര്‍ക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു.
ടോകിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടി ചരിത്രമെഴുതിയ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് പത്മശ്രീ
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.