Kerala

ഒരു വിളിപ്പാടകലെ ഇനി ഉണ്ടാകില്ല; മുംബൈ മലയാളികളുടെ ‘ചാക്കോ ചേട്ടന്‍’ യാത്രയായി

 

മുംബൈയിലെ മുതിര്‍ന്ന സി.പി.ഐ.എം പ്രവര്‍ത്തകനും ആറു പതിറ്റാണ്ടുകാലം നഗരത്തിലെ വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളിലും ടയര്‍ വ്യവസായ രംഗത്തും സജീവമായിരുന്ന പി.വി. ചാക്കോ(86) നിര്യാതനായി.

ഇന്നലെ രാത്രിയില്‍ വിക്രോളി ബംഗാനയിയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. മഹാരാഷ്ട്ര അന്തോളന്‍ സമര രംഗത്തും ഗോവാ വിമോചന സമരത്തിലും അദ്ദേഹം സജീവമായി പങ്കെടുക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

1960 ല്‍ മഹാരാഷ്ട്ര സംസ്ഥാനം നിലവില്‍ വരുന്നതിന് ഒരു വര്‍ഷം മുന്‍പാണ് ചാക്കോ മുംബൈയിലെത്തിയത്. 1964ല്‍ സി.പി.ഐ. എം രൂപം കൊണ്ടപ്പോള്‍ മുംബൈയിലെ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്ന പി.വി ചാക്കോ അടക്കമുള്ളവരെ ചൈനീസ് ചാരന്മാര്‍ എന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 19 മാസത്തോളം ജയില്‍വാസം അനുഭവിച്ചിരുന്നുവെന്ന് സി.ഐ.ടി.യു മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍ കൃഷ്ണന്‍ പറഞ്ഞു. അന്ന് അറസ്റ്റിലായവരില്‍ പി ആര്‍ കൃഷ്ണനടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

കേരളീയ കേന്ദ്ര സംഘടന, ടയര്‍ അസോസിയേഷന്‍ തുടങ്ങി നിരവധി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ടയര്‍ അസോസിയേഷന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ പി.വി ചാക്കോ പംങ്ചര്‍ ഒട്ടിച്ചും ടയര്‍ നന്നാക്കിയും ജീവിച്ചിരുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ആശ്രമായിരുന്നു.

കോട്ടയം സിഎംഎസ് കോളേജിലാണ് പഠനം.ജസ്റ്റിസ് കെ.ടി തോമസ് സഹപാഠിയായിരുന്നു. അടുത്ത സുഹൃത്തിനെയാണ് തങ്ങള്‍ക്ക് നഷ്ടമായതെന്ന് സിഐടിയു നേതാവ് പി.ആര്‍ കൃഷ്ണന്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.