ഉല്‍പാദന ക്ഷമത വര്‍ധിപ്പിച്ച് നേട്ടത്തിന്റെ പുത്തന്‍ അധ്യായം കുറിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്. ഊര്‍ജ്ജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പുതിയ 70 ടണ്‍ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി.
കെഎംഎംഎല്ലിലെ പ്രധാന ഉല്‍പന്നങ്ങളിലൊന്നായ ടൈറ്റാനിയം ഡയോക്സൈഡ് നിര്‍മ്മാണത്തില്‍ ഓക്സിജന്‍ അനിവാര്യ ഘടകമാണ്. 1984 ല്‍ പിഗ്മെന്റ് യൂണിറ്റിനൊപ്പം കമ്മീഷന്‍ ചെയ്തത് 50 ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റാണ്.
പിഗ്മെന്റ് യൂണിറ്റിന്റെ ശേഷി വര്‍ധിപ്പിച്ചതും പഴയ ഓക്സിജന്‍ പ്ലാന്റിന്റെ കാര്യക്ഷമത കുറഞ്ഞതും പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ഇതോടെ പുറത്ത് നിന്ന് ഓക്സിജന്‍ എത്തിച്ചാണ് ടൈറ്റാനിയം ഡയോക്സൈഡ് പ്ലാന്റ് പ്രവര്‍ത്തനം നടത്തിയത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
നിലവില്‍ 63 ടണ്‍ ഓക്സിജനാണ് ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം. മിച്ചം വരുന്ന ഓക്സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അടക്കം പുറത്തേക്ക് നല്‍കാന്‍ സാധിക്കും. ഓക്സിജന്‍ പുറത്ത് നിന്ന് വാങ്ങാന്‍ ഉപയോഗിച്ചിരുന്ന 10 കോടിയോളം രൂപ അധിക ലാഭമാണ്. 50 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.