തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സംസ്ഥാന ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റബിള്‍ ഹോംസ് ചെയര്‍മാനായി വി എം കോയമാസ്റ്റര്‍ കിണാശ്ശേരിയെ തിരഞ്ഞെടുത്തു. എ എം ആരിഫ് എം പിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് വി എം കോയ മാസ്റ്ററെ ചെയര്‍മാനായി ഐകകണ്ഠേന തിരഞ്ഞെടുത്തത്. പി ടി എ റഹീം എം എല്‍ എയാണ് വി എം കോയമാസ്റ്ററുടെ പേര് നിര്‍ദേശിച്ചത്.
നിയമസഭാ സാമാജികരില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്നുപേരും ക്ഷേമ സ്ഥാപനങ്ങളിലെ മാനേജിംഗ് കമ്മിറ്റിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരും സംസ്ഥാന സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ആറ് അംഗങ്ങളും സാമൂഹിക നീതി വകുപ്പിലെ അഡി. ഡയറക്ടറുടെ റാങ്കിലുള്ള മെമ്പര്‍ സെക്രട്ടറിയുള്‍പ്പെടെ 15 പേര്‍ അടങ്ങുന്നതാണ് ബോര്‍ഡ്. ഇതില്‍ സര്‍ക്കാര്‍ നോമിനേറ്റഡ് അംഗങ്ങളില്‍ ഒരൊഴിവുണ്ട്. അഡ്വ. എ എം ആരിഫ് എം പി, എം എല്‍ എമാരായ പി ടി എ റഹീം, വി ആര്‍ സുനില്‍കുമാര്‍, അഡ്വ. എം ഉമര്‍, റവ. ഫാദര്‍ റോയ് മാത്യു, ഫാ. ലിജോ ചിറ്റിലപ്പള്ളി, ഇ പി ഇമ്പിച്ചിക്കോയ, റവ. ഫാദര്‍ ജോര്‍ജ് ജോഷ്വാ, മിനി ഡേവിഡ്, സിസ്റ്റര്‍ വിനീത, പുനലൂര്‍ സോമരാജന്‍, സുമലത മോഹന്‍ദാസ് എന്നിവരാണ് മറ്റ് ബോര്‍ഡ് അംഗങ്ങള്‍.
ആള്‍ ഇന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി, കേന്ദ്രസര്‍ക്കാറിന്റെ മദ്റസ ഓര്‍ഗനൈസേഷന്‍ സമിതി അംഗം എന്നിവയുള്‍പ്പെടെ നിരവധി മഹല്ലുകളുടെയും സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയും വഹിച്ചുവരുന്നുണ്ട്. കോഴിക്കോട് പൊക്കുന്ന് സ്വദേശിയാണ്. ഭാര്യ ആയിഷ. മക്കള്‍: മുഹമ്മദ് അസ്ലം, നിസാര്‍.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.