പത്രസമ്മേളനങ്ങള്‍ നടത്തി പ്രതിദിനം കളവ് പറഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്വയം അപഹാസ്യനാവുകയാണ്. മന്ത്രി കെ.ടി.ജലീല്‍ രാജ്യത്ത് വ്യവസ്ഥാപിതമായ ഏതെങ്കിലും നിയമ ലംഘനം നടത്തിയതായും ഇതുവരെ ഒരു കേസും എവിടെയും നിലവിലില്ല. ജലീലിനോട് വ്യക്തിവിരോധം തീര്‍ക്കുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്ലീം ലീഗ് നേതാക്കള്‍ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളെ സ്വന്തം പത്രസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്.
പത്രസമ്മേളനങ്ങളില്‍ ഉന്നയിക്കുന്ന അസത്യങ്ങള്‍ കയ്യോടെ പിടിക്കപ്പെടുമ്പോള്‍ നേരത്തെ പറഞ്ഞത് നിഷേധിക്കുന്ന വിഡ്‌ഢിവേഷവും പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളില്‍ ദൃശ്യമാകുന്നു. ഇന്നത്തെ പത്രസമ്മേളനത്തില്‍ ജലീലിനെതിരെ നേരത്തെ ഉന്നയിച്ച സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട ആക്ഷേപം അദ്ദേഹം നിക്ഷേധിച്ചിതില്‍ നിന്നും ഇത് വ്യക്തമാകുന്നുണ്ട്.
ബി.ജെ.പിയോട് സഹകരിച്ച് നിയമം കയ്യിലെടുത്തുള്ള അക്രമസരങ്ങളുമായി യു.ഡി.എഫ് മുന്നോട്ടുപോകുകയാണ്. ബി.ജെ.പിക്കൊപ്പം കൂടി മന്ത്രിയെ തെരുവില്‍ അക്രമിക്കാനും ലീഗും കോണ്‍ഗ്രസ്സും മത്സരിക്കുകയാണ്.
ഒരുസംഘം മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നല്‍കുന്ന അല്‍പ്പായുസ്സായ പെയ്‌ഡ് ന്യൂസുകളുപയോഗിച്ച് ജനങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ഒരു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഈ നീക്കം പൊതുരാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ പ്രവര്‍ത്തന രീതിയാണ്. ജനങ്ങളെ അണിനിരത്തി ഈ നീക്കത്തെ ഇടതുപക്ഷജനാധിപത്യമുന്നണി പരാജയപ്പെടുത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.