ശ്രീനഗര്‍: താനും കുടുംബവും വീട്ടുതടങ്കലിലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. തന്റെ പിതാവും എന്‍സി പ്രസിഡന്റുമായ ഫറൂഖ് അബ്ദുള്ള, സഹോദരി, കുട്ടികള്‍ എന്നിവരേയും അധികൃതര്‍ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ഒമര്‍ ട്വീറ്റ് ചെയ്തു. ഗുപ്കാറിലെ വീടിനു പുറത്ത് ഗേറ്റിനു വെളിയിലായി പൊലീസ് വാഹനങ്ങള്‍ കിടക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘2019 ഓഗസ്റ്റിനു ശേഷമുള്ള പുതിയ ജമ്മു കശ്മീരാണിത്. ഒരു വിശദീകരണവുമില്ലാതെ ഞങ്ങളെ ഞങ്ങളുടെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണ്. എം.പികൂടിയായ എന്റെ പിതാവിനെയും എന്നെയും സഹോദരിയേയും അവരുടെ കുട്ടികളേയും അവരുടെ വീട്ടിലും പൂട്ടിയിട്ടത് മോശമാണെന്നും’ ഒമര്‍ അബ്ദുള്ള ട്വീറ്റില്‍ പറയുന്നു. തന്റെ വീട്ടിലെ ജീവനക്കാരെ വീടിനുള്ളിലേക്ക് കടത്തിവിടുന്നില്ലെന്ന് മറ്റൊരു ട്വീറ്റില്‍ ഒമര്‍ പറയുന്നു.
2019 ലെ പുല്‍വാമ ആക്രമണത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി നേതാക്കളുടേയും വിഐപികളുടേയും ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ നിരുത്സാഹപ്പെടുത്താനാണ് നടപടിയെന്ന് ജമ്മു കശ്മീര്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. താനും വീട്ടുതടങ്കലിലാണെന്ന് പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയും ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.