Breaking News

ഒമാനിലെ ജനസംഖ്യ 45 ലക്ഷം, പ്രവാസികള്‍ 17 ലക്ഷം ; പ്രവാസികളില്‍ ഒന്നാമത് ബംഗ്ലാദേശികള്‍, ഇന്ത്യക്കാര്‍ രണ്ടാമത്‌

ഒമാനിലെ ജനസംഖ്യയില്‍ 1.04 ശതമാനത്തിന്റെ വര്‍ദ്ധനവ്. ജനസംഖ്യയില്‍ 38.06 ശതമാനം പ്രവാസികള്‍

സ്‌കത്ത്  : ഗള്‍ഫ് രാജ്യമായ ഒമാനിലെ ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനവ്. 2021 ഡിസംബറിലെ കണക്ക് പ്രകാരം ആകെ ജനസംഖ്യ 1.04 ശതമാനം ഉയര്‍ന്ന് 45,27,446 ആയി.

ആകേ ജനസംഖ്യയുടെ 38.06 ശതമാനമാണ് പ്രവാസികളുടെ ജനസംഖ്യ. 17,23,329 പ്രവാസികളാണ് 2021 ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരമുള്ളത്.  പ്രവാസികളില്‍ ഒന്നാം സ്ഥാനം ബംഗ്ലാദേശികള്‍ക്കാണ്. 2021 ലെ കണക്കുകള്‍ പ്രകാരം 546,615 ബംഗ്ലാദേശികളാണ് രാജ്യത്തുള്ളത്. ഇന്ത്യക്കാരുടെ എണ്ണം 491427 ആണ്. മൂന്നാം സ്ഥാനം പാക്കിസ്ഥാനികള്‍ക്കാണ് 1,82,885.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടും മറ്റും നിരവധി പ്രവാസികള്‍ നാടുകളിലേക്ക് മടങ്ങിയിരുന്നു. രാജ്യത്തെ പ്രവാസികളില്‍ ഏറിയപേരും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്.

കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയത് മൂന്നു ലക്ഷത്തോളം പ്രവാസികളാണ്.

റുപതുവയസ്സുകഴിഞ്ഞവര്‍ക്ക് തൊഴില്‍ വീസ പുതുക്കി നല്‍കാന്‍ അടുത്തിടെയാണ് ഒമാന്‍ ഭരണകൂടം തീരുമാനിച്ചത്. വിരമിച്ച ശേഷവും അഞ്ചു വര്‍ഷത്തേക്കുള്ള വീസ ഇതനുസരിച്ച് പ്രവാസികള്‍ക്ക് ലഭിക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.