Web Desk
രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ ഒന്നായ മത്രാ വിലായത്തില്‍ കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി. ഇതിനാല്‍ ഈ വിലായത്തില്‍ നടപ്പിലാക്കിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്നും മന്ത്രി അഹമ്മദ് മൊഹമ്മദ് പറഞ്ഞു.
ഒമാനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമായിരുന്നു മത്രാ വിലായത്ത്. ഈ വിലായത്തിലെ രോഗവ്യാപനം 60% ആയിരുന്നു. ഇപ്പോള്‍ രോഗവ്യാപനം 35% മായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹമറിയ, മത്രാ സൂഖ്, വാദികബീര്‍ വ്യവസായ മേഖല ഒഴിച്ചുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 14 ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ കഴിയും. .
രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ റൂവി സൂക്കിലെ സ്ഥാപനങ്ങള്‍ വാരാന്ത്യങ്ങളില്‍ അടച്ചിടുകയും വേണം. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 13 മുതല്‍ ജൂലൈ മൂന്നു വരെ ദുഃഖമില്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും.
ദോഫാര്‍, ജബല്‍ അഖ്താര്‍ എന്നീ ഒമാനിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും ശനിയാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ പരിധിയില്‍ ഉള്‍പ്പെടും. ഈ കേന്ദ്രങ്ങളിലേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്നും ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് അല്‍ സൈദി കൂട്ടിച്ചേര്‍ത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.