ജിഷ ബാലന്‍
ഒരു സിനിമയെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ ജനങ്ങള്‍ അറിയുന്നത് പോസ്റ്ററിലൂടെയാണ്. ചിലപ്പോള്‍ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാകാം, അല്ലെങ്കില്‍ കഥയെ ആസ്പദമാക്കിയുള്ളതാകാം. സിനിമയെ ജനങ്ങളിലേക്ക് എത്തിക്കേണ്ട ആദ്യ പടിയെന്ന നിലയ്ക്ക് പോസ്റ്റര്‍ ഡിസൈനിംഗിന് വലിയ പങ്കാണുള്ളത്. അത്തരത്തില്‍ മലയാള സിനിമയ്ക്ക് വേണ്ടി പത്ത് വര്‍ഷക്കാലം പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ കമ്പനിയാണ് ഓള്‍ഡ്‌മോങ്ക്‌സ് ഡിസൈന്‍. 2010ല്‍ അമല്‍ നീരദിന്റെ ‘അന്‍വര്‍’ല്‍ തുടങ്ങിയ യാത്ര ഇപ്പോള്‍ മരക്കാറില്‍ എത്തിനില്‍ക്കുന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍ സിനിമയുടെ സര്‍വ്വമേഖലയെയും ഉഴുതുമറിച്ചുകളയുമ്പോള്‍ മികച്ചതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതല്ലാതെ തങ്ങള്‍ക്കും മറ്റു നിര്‍വ്വാഹമുണ്ടായിരുന്നില്ലെന്ന് ഓള്‍ഡ്‌മോങ്ക്‌സ് പറയുന്നു.
ജെല്ലിക്കെട്ടിന് വേണ്ടി പോസ്റ്റര്‍ നിര്‍മ്മിച്ച കഥ ഓള്‍ഡ്‌മോങ്ക്‌സ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത് ഇങ്ങനെ:
മണ്ണ്, മൃഗം, മനുഷ്യന്‍. മൂന്നു വാക്കുകള്‍! ലിജോ ജെല്ലിക്കെട്ടിനെകുറിച്ചു പറയാനുള്ളതെല്ലാം ഇതില്‍ തീര്‍ത്തു. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഒരു ഫസ്റ്റ് കട്ട് ഡിസൈന്‍ ചെയ്തു കാണിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒന്നും ചെയ്തില്ല. മൂന്നാലു ദിവസം കഴിഞ്ഞാണ് ലിജോയെ വിളിച്ചത്. നമുക്ക് ടൈറ്റിലും പോസ്റ്ററുമെല്ലാം മണ്ണും ചെളിയും വച്ച് ചെയ്താലോ എന്ന് ചോദിച്ചു. ലിജോ പറഞ്ഞത് ‘ഏതാണ്ടങ്ങനൊരു കാര്യം ചെയ്താലോ എന്ന് ചോദിക്കാന്‍ വരികയായിരുന്നു’ എന്നാണ്. ചിലരുടെ കൂടെ ചിന്തകള്‍ അങ്ങനെയാണ്.
ലിജോ ഉമ്മ വച്ചില്ലന്നെ ഉള്ളൂ. ഒരു ദിവസം, കട്ടപ്പനയിലെ ഒരു കുന്നിന്‍ ചെരിവില്‍ നിന്ന് ലിജോ വിളിച്ചു. ശരിക്കും പറഞ്ഞാല്‍, അലറി വിളിച്ചു. നിങ്ങള് വരച്ച പോലെ ഒരു സ്ഥലം ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു. പോസ്റ്റര്‍ ഡിസൈന് ‘അവാര്‍ഡ് ‘ ഇല്ലെന്ന് ആര് പറഞ്ഞു.
പക്ഷെ ജെല്ലിക്കെട്ട് വരുന്നതിന് മുന്‍പേ ഞങ്ങളുടെ മക്കാലി പോയി. പടം തുടങ്ങിയത് അവന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പിലായിരുന്നു.
അഞ്ചാം പാതിര, കപ്പേള, ഫൊറന്‍സിക്, സൂഫിയും സുജാതയും, കുമ്പളങ്ങി നൈറ്റ്‌സ്, നൈന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മൂത്തോന്‍, മാമാങ്കം, തമാശ, വൈറസ്, ഇഷ്‌ക്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ലൂക്ക, ഉയരെ, ഉടലാഴം, തൊട്ടപ്പന്‍, ഹാപ്പി സര്‍ദാര്‍, അതിരന്‍, പൊറിഞ്ചുമറിയം ജോസ്, സുഡാനി ഫ്രം നൈജീരിയ, വരത്തന്‍, ജോസഫ്, ഈ.മ.യൗ, ആമി, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, കാര്‍ബണ്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടേക്ക് ഓഫ്, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെയെല്ലാം പോസ്റ്ററുകള്‍ക്ക് പിന്നിലെ കരങ്ങള്‍ ഓള്‍ഡ്‌മോങ്ക്‌സിന്റേതാണ്.
തങ്ങളുടെ പത്ത് വര്‍ഷത്തെ ഡിസൈന്‍ യാത്ര ആഘോഷിച്ചത് പഴയ ഓള്‍ഡ്‌മോങ്ക് കുപ്പിയില്‍ തീര്‍ത്ത രസകരമായ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ്്. സിനിമാ മേഖലയിലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്് തങ്ങളുടെ ഓള്‍ഡോമോങ്ക് ആഘോഷ കുപ്പി സോഷ്യല്‍മീഡിയയില്‍ അവര്‍ പങ്കുവെച്ചു. പഴകുംതോറും വീര്യം കൂടുന്ന മദ്യം പോലെ തങ്ങളുടെ വാക്കുകളും വര്‍ണങ്ങളും വരകളും കൊണ്ട് അവര്‍ സിനിമാ പോസ്റ്ററുകള്‍ക്ക് കൂടുതല്‍ വീര്യം പകരുന്നു.
ഓള്‍ഡ്മോങ്ക് ഡിസൈന്‍ തയ്യാറാക്കിയ ചില പോസ്റ്ററുകള്‍ ഇതാ:
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.