Kerala

മണ്‍മറഞ്ഞ് പോയ ഗുരുകുല വിദ്യാഭ്യാസം

ഗുരുകുല വിദ്യാഭ്യാസം എങ്ങനെയാണ് ഭാരതത്തില്‍ നിന്നും മണ്‍മറഞ്ഞു പോയത്? പിന്നിലേയ്ക്ക് ഒരു തിരനോട്ടം…

1835 ലാണ് ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയില്‍ വിദ്യാഭ്യാസ നിയമം രൂപീകരിച്ചത്. തോമസ് ബേബിങ്ങ്ടണ്‍ മക്കാളേ ആണ് പ്രത്യേക താല്‍പര്യമെടുത്ത് ഇത് തയ്യാറാക്കിയത്. അദ്ദേഹം എങ്ങനേയും ഇന്ത്യയെ ക്രൈസ്തവ വല്‍ക്കരിക്കാനുള്ള രഹസ്യ അജണ്ട ആവിഷ്‌ക്കരിച്ചിരുന്ന പ്രൊട്ടസ്റ്റണ്ട് വിഭാഗത്തിന്റെ London Missionary Society – LMS ലെ മിഷണറിമാരുടെ വലംകൈയുമായിരുന്നു. അവര്‍ക്ക് വേണ്ടികൂടി ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആഴത്തില്‍ സര്‍വേ ഒരു നടത്തിയിരുന്നു. ഇതിനും മുന്‍പ് നിരവധി ബ്രിട്ടീഷുകാരായ ഉദ്യാഗസ്ഥര്‍ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നും കൂടി മനസ്സിലാക്കണം. അന്ന് ബ്രിട്ടീഷുകാരുടെ ഇവിടുത്തെ അധികാരികള്‍ ജി.ഡബ്ല്യു.ലിറ്റ്‌നറും, തോമസ് മണ്‍റോയും ആയിരുന്നു!

ഇരുവരും വ്യത്യസ്ത മേഖലകളില്‍ ഇതേ വിഷയത്തില്‍ വ്യത്യസ്ത സമയങ്ങളില്‍ സര്‍വേ നടത്തി. 97% സാക്ഷരതയുണ്ടെന്ന് ഉത്തരേന്ത്യയില്‍ സര്‍വേ നടത്തിയ ജി.ഡബ്ല്യു. ലിറ്റ്‌നര്‍ എഴുതി.  100% സാക്ഷരതയുണ്ടെന്ന് ദക്ഷിണേന്ത്യയില്‍ സര്‍വേ നടത്തിയ തോമസ് മണ്‍റോയും എഴുതി.

പക്ഷേ ഇന്ത്യയെ എന്നെന്നേക്കുമായി ഒരു കോളനിയാക്കി നിലനിര്‍ത്തേണ്ടതിന് ബ്രിട്ടന്, ആദ്യം ഇന്ത്യക്കാരെ മനസിക അടിമകളാക്കേണ്ടതുണ്ടെന്ന് മക്കാളേ വ്യക്തമായി ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് പറഞ്ഞു. അതിനാല്‍ ഗുരുകുലത്തിലെ ‘പ്രാദേശിക, സാംസ്‌കാരിക വിദ്യാഭ്യാസ സമ്പ്രദായം’ പൂര്‍ണ്ണമായും നശിപ്പിക്കേണ്ടതുണ്ട്. അതിന് ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായം’ ഉപയോഗിച്ച് മാത്രമേ ഉടച്ച് വാര്‍ക്കാന്‍ കഴിയൂവെന്ന് സമര്‍ത്ഥിച്ചു.

അങ്ങനെയായാല്‍ ഈ രാജ്യത്തെ ഹിന്ദുസ്ഥാനി മനസ്സില്‍ ഇംഗ്ലീഷിനോടും ഇംഗ്ലീഷുകാരോടും ഉള്ള വിധേയത്വം എന്നന്നേയ്ക്കുമായി ജനിക്കും. ഈ വിദ്യാഭ്യാസം ലഭിച്ച് കഴിഞ്ഞ് ആളുകള്‍ ഈ രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിന്നും പടിയിറങ്ങുംമ്പോള്‍ അവര്‍ ഇംഗ്ലീഷ്‌കാരുടെ താല്‍പ്പര്യപ്രകാരം മാത്രമേ പിന്നീട് പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് തനിക്ക് ഉറപ്പുണ്ടെന്ന് വാദിച്ചു.

മക്കാളേ ഒരു വാചകം കൂടി ആലങ്കാരികമായി പ്രയോഗിച്ചു. ഒരു വിള നടുന്നതിന് മുമ്പ് നിലം ഉഴുതുമറിക്കുന്നത് പോലെ, ആദ്യം ഉഴുകയും പിന്നീട് ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരികയും വേണം.’ അതിനാല്‍  ആദ്യം ഗുരുകുലത്തെ നിയമവിരുദ്ധമായീ പ്രഖ്യാപക്കാന്‍ ബ്രിട്ടീഷ് ഗവണ്മെന്റിനോട് ശുപാര്‍ശ്ശ ചെയ്തു. ഗുരുക്കന്‍ന്മാര്‍ക്ക് സഹായം ലഭിക്കുന്നതും, കൊടുക്കുന്നതും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. അങ്ങിനെ ഹിന്ദു സമൂഹത്തില്‍ നിന്ന് ഗുരുകുലത്തിന് പങ്ക് കൊടുക്കുന്നത് നിയമവിരുദ്ധമായിത്തീര്‍ന്നു, തുടര്‍ന്ന് ഗവണ്‍മന്റ് സംസ്‌കൃതം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും എന്നിട്ടും അത് രഹസ്യമായി പഠിപ്പിക്കാന്‍ ശ്രമിച്ച രാജ്യത്തെ ഗുരുക്കന്മാരെ മര്‍ദിച്ച് ജയിലില്‍ അടക്കുകയും ചെയ്തു.

1835 നു മുന്‍പ് ഈ രാജ്യത്ത് ഏകദേശം ‘7 ലക്ഷം 32 ആയിരം’ (7,32,000) ഗുരുകുലങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. അക്കാലത്ത് ഈ രാജ്യത്തെ ഗ്രാമങ്ങള്‍ ‘7 ലക്ഷം 50 ആയിരം’ ആയിരുന്നു  എന്ന് കൂടി ഓര്‍ക്കണം. അതിനര്‍ത്ഥം എല്ലാ ഗ്രാമത്തിലും ശരാശരി ഓരോ ഗുരുകുല്‍ ഉണ്ടായിരുന്നുവെന്നാണ് തെളിയിക്കുന്നത്. ഗുരുകുലങ്ങള്‍ ഇന്നത്തെ ഭാഷയില്‍ ‘ഹയര്‍ ലേണിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്’ ആയിരുന്നു. 18 വിഷയങ്ങള്‍ അവിടെ പഠിപ്പിച്ചിരുന്നു. ഗുരുകുല്‍ ഓരോ സമുദായക്കാര്‍ ആണ്  നോക്കി നടത്തിയിരുന്നത്, അല്ലാതെ മഹാരാജാവല്ലായിരുന്നു.  ഗുരുകുലത്തില്‍ വിദ്യാഭ്യാസം സൗജന്യമായി നല്‍കിയിരുന്നു.

മെക്കാളേ പറഞ്ഞ രീതിയില്‍ പിന്നീട് എല്ലാ ഗുരുകുലവും നശിപ്പിക്കപ്പെട്ടു. ഗവണ്‍മന്റ് ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രം നിയമപരമായി പ്രഖ്യാപിക്കുകയും ആദ്യത്തെ ഇംഗ്ലീഷ് കോണ്‍വെന്റ് സ്‌കൂള്‍ കൊല്‍ക്കത്തയില്‍ ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് ഇതിനെ ‘ഫ്രീ സ്‌കൂള്‍’ എന്ന് വിളിച്ചിരുന്നു, ഈ നിയമപ്രകാരം കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ ആദ്യമായി സൃഷ്ടിക്കപ്പെട്ടു, പിന്നീട് ബോംബെ യൂണിവേഴ്‌സിറ്റി , മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവകള്‍ കൂടി സൃഷ്ടിക്കപ്പെട്ടു, ഈ മൂന്ന് അടിമത്ത സര്‍വകലാശാലകള്‍ ഇപ്പോഴും ഈ രാജ്യത്ത് ഉണ്ട് എന്നത് മറക്കേണ്ട.

കാര്യങ്ങള്‍ താന്‍ ഉദ്ദേശിച്ച വഴിക്ക് വരുന്നത് കണ്ട സന്തോഷത്തില്‍ മെക്കാളേ തന്റെ പിതാവിന് ഒരു കത്തെഴുതി, വളരെ പ്രസിദ്ധമായ ഒരു കത്തായിരുന്നു അത്, അതിന്റെ പേരാണ് ( Mecaulay Minute എന്നറിയപ്പെടുന്നത്) അതില്‍ അദ്ദേഹം പിതാവിന് എഴുതി. നമ്മള്‍ സ്ഥാപിച്ച കോണ്‍വെന്റില്‍ നിന്നും പഠിച്ച് പുറത്തു വരുന്ന കുട്ടികള്‍ കാണാന്‍ ഇന്ത്യക്കാരാണ്, പക്ഷേ അവരുടെ സംസ്‌കാരവും ഭാഷയും ഇംഗ്ലീഷുകാരുടെ മാത്രം ആണ്. അവര്‍ക്ക് അവരുടെ രാജ്യത്തെക്കുറിച്ച് ഒന്നും അറിയാന്‍ കഴിയില്ല , അവര്‍ക്ക് അവരുടെ സംസ്‌കാരത്തെ പറ്റി ഒന്നും അറിയാന്‍ വഴിയില്ലാ, അവരുടെ പാരമ്പരൃം അവര്‍ക്ക്  അറിയാന്‍ കഴിയില്ല, അവര്‍ക്ക് അവരുടെ ഭാഷകള്‍ അറിയാന്‍ കഴിയില്ല.  അതിനാല്‍ ഈ രാജ്യത്ത് ഇത്തരം കുട്ടികള്‍ ഉള്ളപ്പോള്‍, നാളെ നാം ബ്രിട്ടീഷുകാര്‍ ഇവിടെനിന്നു പോയാലും ബ്രിട്ടീഷുകാരുടെ സമ്പ്രദായവും സംസ്‌കാരവും ഭാഷയും ഈ രാജ്യത്ത് നിന്ന് ഒരിക്കലും പോകില്ല എന്ന് തനിക്ക് ഉറപ്പുണ്ട് എന്ന് മാത്രമല്ല അവര്‍ക്ക് നമ്മോടായിരിക്കും എന്നും ചായ്വും, ബഹുമാനവും…

അതിന്റെ മഹത്വം ആണ് ഇന്ന് നാം കാണുന്നത്. പുതിയ തലമുറക്ക് സംസ്‌കാരം, പ്രായോഗിക വിജ്ഞാനം എന്നിവ തീര്‍ത്തും ഇല്ലാതായിരിക്കുന്നു.

ഹൈന്ദവ ഗ്രന്ഥങ്ങളെ പറ്റി ഒന്നും ചുക്കും അറിയില്ല. സ്വന്തം ഭാഷ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കൂടി ലജ്ജിക്കുന്നു, ഭാഷ സംസാരിക്കാന്‍ മറ്റുള്ളവരെ ഭയപ്പെടുന്നു, മാതൃ ഭാഷ  പറയുന്നവരെ കളിയാക്കുന്നു, പകരം ഇംഗ്ലീഷ് ഭാഷ പഠിച്ചവര്‍ക്ക് എല്ലാവിധ ബഹുമാനവും, അംഗീകാരവും എളുപ്പത്തില്‍ കിട്ടുന്നു.

ഇനി ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷയാണെന്ന് ആരു പറഞ്ഞു? ലോകത്ത് 204 രാജ്യങ്ങളുള്ളതില്‍ 11 രാജ്യങ്ങളില്‍ മാത്രം ഇംഗ്ലീഷ് സംസാരിക്കുകയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പിന്നെ അത് എങ്ങനെയാണ് ഒരു അന്താരാഷ്ട്ര ഭാഷ ആകുന്നത്?

വാക്കുകളുടെ കാര്യത്തില്‍,

ഇംഗ്ലീഷ് ഒരു സമൃദ്ധിയും, സമ്പന്നവുമല്ലാത്തതും ആണ്. ഇംഗ്ലീഷിലായ ബ്രിട്ടീഷുകാരുടെ ബൈബിളും, ഇംഗ്ലീഷ് സംസാരിക്കാത്ത ക്രിസ്തുവും. ബൈബിള്‍ ഇംഗ്ലീഷില്‍ അച്ചടിച്ചതും, യേശു ക്രിസ്തുവിന്റെ ഭാഷ അരാമിക് ഭാഷയുമായിരുന്നു. അരാമിക് ഭാഷയുടെ സ്‌ക്രിപ്റ്റ് നമ്മുടെ ബംഗാളി ഭാഷയ്ക്ക് തുല്യമായ സാഹിത്യ സമാനമായിരുന്നു. ആ ഭാഷയ്ക്ക് കാലക്രമേണ വംശനാശം സംഭവിച്ചു. അമേരിക്കയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഭാഷ ഇംഗ്ലീഷല്ല, അവിടെയുള്ള എല്ലാ ജോലികളും ഫ്രഞ്ച് ഭാഷയിലാണ്.

സ്വന്തം മാതൃഭാഷയില്‍ നിന്ന് ഛേദിക്കപ്പെടുന്ന ഒരു സമൂഹം ഒരിക്കലും നല്ലതല്ല. നിര്‍ഭാഗ്യവശാല്‍, ബ്രിട്ടീഷ്‌കാര്‍ വിടവാങ്ങി ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരം പുന പരിശോധന നടത്താന്‍ ഇന്ന് വരെ കഴിഞ്ഞിട്ടില്ല. ഇന്നത്തെ വിദ്യാഭ്യാസം ബിരുദങ്ങള്‍ മാത്രമേ വിതരണം ചെയ്യുന്നുള്ളൂ, ആഴത്തിലുള്ള അറിവില്ല, പ്രായോഗിക പരിജ്ഞാനമില്ല.സായിപ്പിന്റെ ഭാഷ മാത്രം അന്തസ്സായി നാവിലുണ്ട്. അതാണല്ലോ അഭിമാനവും, അലങ്കാരവും…

( കടപ്പാട് : ഡെന്‍സണ്‍ തോമസ് )

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.