Market

കരുത്ത്‌ കൈവിടാതെ ഓഹരി വിപണി

കെ.അരവിന്ദ്‌

ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക്‌ കുതിക്കുന്നതാണ്‌ പോയ വാരം കണ്ടത്‌. അതിനു ശേഷം ചാഞ്ചാട്ടം ദൃശ്യമായെങ്കിലും താഴ്‌ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടുന്നത്‌ വിപണിക്ക്‌ കരുത്തേകുന്നു. ഈയാഴ്‌ച നേട്ടത്തോടെ തന്നെയാണ്‌ വിപണി ക്ലോസ്‌ ചെയ്‌തത്‌.

ബജറ്റിന്‌ മുമ്പായി വിപണി അഞ്ച്‌ ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടെങ്കിലും ബജറ്റ്‌ നല്‍കിയ ഉത്തേജനം വിപണിയെ വീണ്ടും പുതിയ ഉയരങ്ങളിലെത്തിച്ചു. ബജറ്റിനെ തുടര്‍ന്ന്‌ 10 ശതമാനത്തിലേറെയാണ്‌ ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും ഉയര്‍ന്നത്‌. ഈ കുതിപ്പില്‍ പല ഓഹരികളും 30-40 ശതമാനം നേട്ടം നല്‍കി.

ഈ അസാധാരണ മുന്നേറ്റം വിപണിയെ ചെലവേറിയ നിലയിലെത്തിച്ചുവെന്ന ആശങ്കയാണ്‌ പല നിക്ഷേപകരും പങ്കുവെക്കുന്നത്‌. മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഓഹരി സൂചിക ചെലവേറിയ നിലയിലാണെന്നതാണ്‌ കാരണം.

മാര്‍ച്ചിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ഇരട്ടിയായാണ്‌ നിഫ്‌റ്റിയും സെന്‍സെക്‌സും ഉയര്‍ന്നത്‌. പല ഓഹരികളും ഇക്കാലയളവില്‍ മൂന്നിരട്ടിയായോ നാലിരട്ടിയായോ ഉയര്‍ന്നു. ഈ അവസരത്തില്‍ ഇത്‌ ലാഭമെടുപ്പിനുള്ള അവസരമാണോ എന്ന ചോദ്യമാണ്‌ നിക്ഷേപകര്‍ ചോദിക്കുന്നത്‌.

അതേസമയം ഇപ്പോഴത്തെ വിപണി സാഹചര്യത്തില്‍ പൂര്‍ണമായി നിക്ഷേപം പിന്‍വലിച്ച്‌ കാഷുമായി ഇരിക്കുന്നതിനുള്ള സമയമായിയെന്ന്‌ കരുതരുത്‌. നിക്ഷേപം തുടരുന്നതിനുള്ള ശക്തമായ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇടക്കാലത്തെ തിരുത്തലുകള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണെങ്കിലും വിപണി ശക്തമാം വിധം ബുള്ളിഷ്‌ ആയി തുടരുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നു.

നിഫ്‌റ്റിക്ക്‌ 15260, 15500 എന്നീ നിലവാരങ്ങളിലാണ്‌ പ്രതിരോധമുള്ളത്‌. 14,750ല്‍ താങ്ങുണ്ട്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.