Web Desk
സംസ്ഥാനത്തെ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രസിദ്ധമായ ഓച്ചിറ വേലകളി ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി.
ചരിത്രത്തിലെ വേലകളി
അമ്പലപ്പുഴ വേലകളി എന്നപോലെ ഓച്ചിറവേലകളിയും വളരെ പ്രസിദ്ധമാണ്. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറയുടെ പ്രത്യേകതയും ഓച്ചിറവേലകളി തന്നെയാണ്. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട് യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് എല്ലാ വര്‍ഷവും മിഥുനം 1, 2 തീയ്യതികളില്‍ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ പടനിലത്തില്‍ വേലകളി നടത്തിവരുന്നത്.
ഓണാട്ടുകരയിലെ കാര്‍ത്തികപ്പിള്ളി, കരുനാഗപ്പിള്ളി മാവേലിക്കര എന്നീ മുന്ന് താലൂക്കുകളില്‍പെട്ട 52 കരകളില്‍ നിന്നുമായി മൂവായിരത്തോളം രണവീരന്മാരാണ് പടനിലത്ത് അംഗവെട്ടുക. ഭടന്മാരുടെ വേഷവിധാനങഅങളും പടച്ചട്ടയും മറ്റുമണിഞ്ഞ്, പരിചയും ചുരികക്കോലുമേന്തിയാണ് ഇവര്‍ വേലകളി അവതരിപ്പിക്കുന്നത്. കരഘോഷങ്ങളോടെ മലയാളക്കര നെഞ്ചിലേറ്റിയ ഈ കലാരൂപം ഇന്ന് വിരലില്‍ എണ്ണാവുന്ന ക്ഷേത്രങ്ങളില്‍ ഒരു ചടങ്ങ് എന്ന നിലയിലേക്ക് മാത്രമായി ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്. യുദ്ധസമാനമായ ആവേശം പകരുന്ന അംഗവിക്ഷേപം കൊണ്ടും, താളം കൊണ്ടും, ചുവടു വെപ്പുകളിലെ വൈവിദ്ധ്യം കൊണ്ടും സമൃദ്ധമായ ഒരു നാടന്‍കല ഇല്ലാതാകുന്നതിലൂടെ മലയാളനാടിന്‍റെ കാലാപാരമ്പര്യത്തിന്‍റെയും സംസ്‌ക്കാരത്തിന്‍റെയും ഒരു ഭാഗം തന്നെയാണ് വിസ്മൃതിയിലമരുന്നത്.
താളവും മേളവും ഒത്തിണങ്ങിയ വേലകളിയെ ഒരു അനുഷ്ഠാനകലയെന്നു വിളിക്കാമെങ്കിലും ഒരു കായിക കലാപ്രകടനം എന്നു പറയുന്നതാവും കൂടുതല്‍ ശരി. ‘അമ്പലപ്പുഴവേല’ എന്ന് കീര്‍ത്തികേട്ട വേലകളിയുടെ ഉദ്ഭവം പഴയ ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റെ ആസ്ഥാനമായിരുന്ന അമ്പലപ്പുഴയിലാണ് എന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ സേനാധിപരായിരുന്ന മാത്തൂര്‍ പണിക്കരും, വെള്ളൂര്‍ കുറുപ്പും കളരിപ്പയറ്റിനെ പരിഷ്‌കരിച്ച് രാജാവിനും നാട്ടുകാര്‍ക്കും വേണ്ടി അമ്പലപ്പുഴ ക്ഷേത്രസന്നിധിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയെന്നാണ് ഐതിഹ്യം. അങ്ങനെയാണ് വേലകളി ക്ഷേത്ര അനുഷ്ഠാനകലയായി പ്രചാരത്തിലായത്. അതേസമയം കൗരവ പാണ്ഡവയുദ്ധത്തിന്റെ അനുസ്മരണമാണിതിനു പിന്നിലെന്നും അതല്ല ദേവാസുരയുദ്ധത്തിന്റെ സങ്കല്പത്തിലാണിത് അവതരിപ്പിക്കുന്നതെന്നും രണ്ടു തരത്തിലുള്ള വിശ്വാസങ്ങളും നിലവിലുണ്ട്. പ്രാചീന കേരളത്തിന്റെ വീരസ്മരണയുണര്‍ത്തുന്ന വേലകളി നല്ല മെയ്‌വഴക്കവും ആയോധന കലയില്‍ പ്രാവീണ്യം സിദ്ധിച്ചവരുമായ കലാകാരന്മാരാണ് അവതരിപ്പിക്കാറുള്ളത്.
വരും വര്‍ഷങ്ങളില്‍ മികവാര്‍ന്ന രീതിയില്‍ വേലകളി സംഘടിപ്പിക്കാം എന്ന പ്രത്യാശയിലാണ് സംഘാടരും ഭക്തജനങ്ങളും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.