തുളസി പ്രസാദ്
മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ കഥാകാരനാണ് ഓട്ടുപുലാക്കല്‍ വേലുകുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍. വായനക്കാരെ വാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് വശീകരിച്ച ഒ.വി വിജയന്‍ തന്‍റെ എഴുത്തുകളില്‍ യാഥാര്‍ത്ഥ്യങ്ങളും മിഥ്യയും സംയോജിപ്പിക്കുന്നത് ഏത് അളവുകോലിലാണ് എന്ന് ഇപ്പോഴും വിചിത്രമാണ്.
1970-കളുടെ തുടക്കത്തിലാണ് ഒ.വി തന്‍റെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലായ ധര്‍മ്മപുരാണം എഴുതാന്‍ തുടങ്ങിയത്. ധര്‍മ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാര പ്രയോഗത്തിന് കൂട്ടുനില്‍ക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്ന നോവല്‍ 1975-ല്‍ വായനക്കാരില്‍ എത്തേണ്ടയിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ നടപ്പാക്കിയതോടെ ധര്‍മ്മപുരാണം കലവറയില്‍ തന്നെ ഇരുന്നു. അടിയന്തരാവസ്ഥയുടെ അന്ത്യമായപ്പോള്‍, അതിന്‍റെ അസുഖകരമായ നിരവധി അനുഭവങ്ങള്‍ തന്‍റെ കാഴ്ചപ്പാടിനെ വികലമാക്കിയിരുവെന്നും, കഥയുടെ പുറംതോടിനെ അവിടെയും ഇവിടെയും ചികഞ്ഞു തുറന്ന് ആ വൈകല്യങ്ങളെയൊക്കെ താന്‍ അതിനകത്തു കുത്തി നിറച്ചുവെന്നും ഒ.വി തന്നെ ഏറ്റുപറഞ്ഞിരുന്നു.
ഒന്നിലധികം സ്‌കൂളുകളില്‍ തന്‍റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിജയന്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, പത്മശ്രീ എന്നീ ബഹുമതികള്‍ നേടിയ വിജയനെ 2003-ല്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകനും, കാര്‍ട്ടൂണിസ്റ്റുമായിരുന്ന ഒ.വി.വിജയന്‍ ശങ്കേഴ്സ് വീക്കിലി, പേട്രിയോട്ട്, സ്റ്റേറ്റ്സ്മാന്‍, ഹിന്ദു എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെക്കാലം പാര്‍ക്കിന്‍സണ്‍സ് രോഗബാധയില്‍ കഴിഞ്ഞ മലയാളത്തിന്‍റെ കലാകാരന്‍ തന്‍റെ 75ാം വയസ്സിലാണ് നമ്മെ വിട്ടുപോയത്.
ഒ.വിയുടെ എഴുത്തുകളുടെയും വരയുടെയും ലോകം വിശാലമായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെപ്പോലും സ്‌നേഹത്തോടെയും സൗമ്യതയോടെയും നേരിട്ട കഥാകാരന്‍. മലയാള സാഹിത്യത്തിലെ ഇതിഹാസത്തിന് തുടക്കം കുറിച്ച ഒ.വി ഇന്നും സംസാരിച്ചുകൊണ്ടേയിരിക്കുന്നു, സമൂഹത്തിലെ തിന്‍മകളെ വിമര്‍ശിച്ചുകൊണ്ടെയിരിക്കുന്നു… തന്‍റെ എഴുത്തുകളിലൂടെ……
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.
View Comments
ഖസാക്കിന്റെ കഥാകാരനെ വീണ്ടും വായനക്കാരന്റെ മനസിലെത്തിച്ചതിന് നന്ദി, നല്ല അവതരണം, അഭിനന്ദനങ്ങള്‍.